ഭക്ഷണം പാകം ചെയ്യുമ്പോൾ ഏറ്റവും അധികം നാം ഉപയോഗിക്കുന്ന ഒന്നാണ് കറിവേപ്. ശരീരത്തിന് ഒരുപാട് ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഇത് എന്നതുകൊണ്ട് തന്നെ എല്ലാ കറികളിലും ധാരാളമായി കറിവേപ്പില ഉപയോഗിച്ചുവരുന്നു. എന്നാൽ വാസ്തു ശാസ്ത്രമനുസരിച്ച് കറിവേപ്പില നിങ്ങളുടെ വീട്ടിൽ വളരുന്നുണ്ട് എങ്കിൽ ഈശ്വര സാന്നിധ്യം ധാരാളം ഉണ്ട് എന്നുതന്നെ മനസ്സിലാക്കാം.
ഈ കാര്യത്തിൽ ചെറിയ ഒരു ശ്രദ്ധ കൂടി നാം കൊടുക്കേണ്ടതുണ്ട്. കാരണം വീടിന്റെ ചില ഭാഗങ്ങളിൽ കറിവേപ്പില വളരുന്നത് സർവ്വ ദോഷമായി കണക്കാക്കാം. നിങ്ങളുടെ വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് കറിവേപ് വളർത്തുന്നതാണ് ഏറ്റവും അനുയോജ്യമായ രീതി. വീടിന്റെ തെക്കുഭാഗത്തും കറിവേപ് നിങ്ങൾക്ക് നട്ടു വളർത്താം.
എന്നാൽ നിങ്ങളുടെ വീടിന്റെ പ്രധാന വാതിലിന്റെ നേരെ എതിർവശം വരുന്ന രീതിയിൽ കറിവേപ്പില കറിവേപ്പില വളർത്തുന്നത് സർവ്വ ദോഷമായാണ് കണക്കാക്കുന്നത്. ഇവിടെ മാത്രമല്ല നിങ്ങളുടെ വീട്ടിൽ കിണറിന്റെ അരികായി കറിവേപ് തനിയെ മുളച്ചു വന്നോ, നിങ്ങൾ നട്ടുവളർത്തിയോ വളരുന്നു എങ്കിൽ വീട്ടിലെ ഗൃഹനാഥന്റെ ആയുസ്സിന് തന്നെ ദോഷം സംഭവിക്കാൻ ഇടയുണ്ട്.
അതുപോലെതന്നെ വീടിന്റെ വടക്ക് കിഴക്കേ മൂലയായ ഈശാനു കോണിൽ കറിവേപ്പില വളരുന്നതും ദോഷമായി തന്നെ കരുതപ്പെടുന്നു. നിസാരം എന്ന് നിങ്ങൾ കരുതുന്ന ചില കാര്യങ്ങൾ ചിലപ്പോഴൊക്കെ ഒരുപാട് ദോഷങ്ങൾ നിങ്ങൾക്ക് വിളിച്ചു വരുത്താൻ കാരണമാകുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിവുള്ളവരുമായി ചർച്ച ചെയ്തുകൊണ്ടോ ചോദിച്ചറിഞ്ഞു മാത്രം ചെയ്യുക. ചെറിയ ഒരു കറിവേപ് വളരുന്ന ഭാഗത്തെ തകരാറുകൊണ്ട് നിങ്ങളുടെ ജീവിതം തന്നെ നശിപ്പിക്കാൻ ഒരിക്കലും കാരണമാകാതിരിക്കട്ടെ.