അല്പം ചായപ്പൊടിയും ഒന്നോ രണ്ടോ ചെമ്പരത്തി ഇലയും മതി നിങ്ങളുടെ മുടി ഇനി പനംകുല പോലെയാകും.

നിങ്ങളുടെ മുടിയിഴകൾ കൂടുതൽ കരുത്തുറ്റതാക്കാനും മുടി പെട്ടെന്ന് ധാരാളമായി വളർന്നുവരുന്നതുമായി നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കിയ ഉപയോഗിക്കാവുന്ന ഒരു നല്ല താളിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. പ്രധാനമായും ഇത് തയ്യാറാക്കുന്നതിനായി അല്പം കറിവേപ്പില അല്പം ചെമ്പരത്തിയില്ല രണ്ടുമൂന്നു സ്പൂൺ ചായപ്പൊടി ആണ് ആവശ്യമായിട്ടുള്ളത്.

   

ഇവ മൂന്നും നിങ്ങളുടെ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. ഇത് തയ്യാറാക്കുന്നതിന് വേണ്ടി തലേദിവസം രാത്രിയിൽ അല്പം കറിവേപ്പിലയും ചെമ്പരത്തി ഇലയും പൊട്ടിച്ചു വയ്ക്കാം. ശേഷം രാവിലെ രണ്ടോ മൂന്നോ സ്പൂൺ ചായപ്പൊടി ഒരു ചെറിയ ബൗളിലേക്ക് എടുത്ത് നല്ലപോലെ ഒന്നോ രണ്ടോ ഗ്ലാസ് വെള്ളത്തിൽ വെട്ടി തിളപ്പിക്കാം.

ഇങ്ങനെ വെട്ടി തിളച്ചതിനുശേഷം ഇത് ചൂടാറുന്നതിനു വേണ്ടി അല്പസമയം മാറ്റിവയ്ക്കാം. ഒരുപിടി കറിവേപ്പിലയും ചെമ്പരത്തി ഇലയും കൂടി നല്ലപോലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ഈ ചായപ്പൊടി തിളപ്പിച്ച വെള്ളത്തിൽ മിക്സ് ചെയ്തെടുക്കാം. ശേഷം നിങ്ങൾ കുളിക്കുന്നതിന്റെ അരമണിക്കൂർ മുൻപേ എങ്കിലും തലയിൽ ഇത് നല്ലപോലെ തേച്ചുപിടിപ്പിക്കണം.

തുടർച്ചയായി രണ്ടാഴ്ചയെങ്കിലും നിങ്ങൾ ഇത് ഉപയോഗിച്ചാൽ നിങ്ങളുടെ മുടി വളർച്ച കൂടുതൽ ഇരട്ടിയാകും. നിങ്ങൾ ഉപയോഗിക്കുന്ന എണ്ണ തേച്ച ശേഷമാണ് ഇത് തലയിൽ ഉപയോഗിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *