മിക്ക വീട്ടമ്മമാർക്കും അറിയാത്ത ഒരു കിടിലൻ പ്രോഡക്റ്റ് ആണ് ഡബ്ല്യുഡി ഫോർട്ടി. ഇത് ഉപയോഗിച്ചുകൊണ്ട് നമ്മുടെ നിത്യജീവിതത്തിലെ പല പ്രശ്നങ്ങളും പരിഹരിക്കാവുന്നതാണ്. പലപ്പോഴും നമ്മൾ ഗ്യാസ് ഉപയോഗിക്കുന്ന സമയത്ത് ചില ബർണറുകൾ ശരിയായി കത്താതെയും ചിലത് ഇടവിട്ട് കത്തുകയും ചെയ്യാറുണ്ട്. ബർണറിൽ എന്തെങ്കിലും അടയുന്നത് കൊണ്ടും അതിലേക്ക് ശരിയായ അളവിൽ ഗ്യാസ് എത്താത്തത് കൊണ്ടും .
ആയിരിക്കുംഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുക. നമ്മൾ പലപ്പോഴും ഇത് പരിഹരിക്കുന്നതിനായി കടയിൽ കൊടുക്കുകയോ അല്ലെങ്കിൽ ഗ്യാസ് ശരിയാക്കാൻ ആളിനെ വീട്ടിലേക്ക് വിളിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഈ ഒരു പ്രൊഡക്ട് നമ്മുടെ കയ്യിൽ ഉണ്ടെങ്കിൽ വീട്ടമ്മമാർക്ക് തന്നെ എളുപ്പത്തിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സാധിക്കും. ടൈറ്റായി കിടക്കുന്ന ബർണറുകൾ എളുപ്പത്തിൽ അഴിച്ച് എടുക്കുന്നതിന്.
ആയി ഇത് സ്പ്രേ ചെയ്തു കൊടുത്താൽ മതിയാകും കൂടാതെ ബർണറുകളിൽ അടഞ്ഞിരിക്കുന്ന പൊടിയും കരിയും കളയുന്നതിന് ഡബ്ലിയു ഡി ഫോർട്ടി സ്പ്രേ ചെയ്തു ഒരു ചെറിയ പേപ്പർ കഷ്ണം കൊണ്ട് തുടച്ചെടുത്താൽ മതിയാകും. അടുപ്പിലേക്ക് ശരിയായ അളവിൽ ഗ്യാസ് എത്തുന്നില്ലെങ്കിൽ അത് നല്ലപോലെ കത്തണമെന്നില്ല ഇതിന് പരിഹാരമായി ഗ്യാസ് അടുപ്പ് തിരിച്ചു വെച്ചതിനുശേഷം അതിലേക്ക് ഗ്യാസ്.
കിടക്കുന്ന രണ്ട് പൈപ്പുകൾ കാണാം ആ പൈപ്പുകൾ ഡബ്ലിയു ഡി ഫോർട്ടി സ്പ്രേ ചെയ്തുകൊടുത്തു അഴിച്ചെടുക്കാവുന്നതാണ് അതിനുശേഷം ഒരു പിൻ ഉപയോഗിച്ച് അതിലെ പൊടികൾ കളയാം. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ അടഞ്ഞിരിക്കുന്ന ഗ്യാസ് സ്റ്റൗകൾ തുറക്കാൻ സാധിക്കും. ഈ പ്രൊഡക്റ്റിന്റെ മറ്റു ഉപയോഗങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.