തേങ്ങ ചിരകിയതിനു ശേഷം നമ്മൾ വെറുതെ കത്തിച്ചു കളയുന്ന ചിരട്ട ഉപയോഗിച്ച് കൊണ്ട് ഒരു കിടിലൻ ക്രാഫ്റ്റ് ചെയ്യാവുന്നതാണ്. ഇതിനായി ആദ്യം തന്നെ ഒരുപോലെ പൊട്ടിച്ചെടുത്ത രണ്ട് ചിരട്ടകൾ എടുക്കുക. അതിന്റെ അക വശം നല്ലപോലെ ക്ലീൻ ചെയ്യണം. കൂടാതെ പുറമേ വശവും ഒരു സാൻഡ് പേപ്പർ അല്ലെങ്കിൽ കത്തി ഉപയോഗിച്ച് മുഴുവനായും വൃത്തിയാക്കുക സാൻഡ് പേപ്പർ ഉപയോഗിക്കുകയാണെങ്കിൽ.
പോളിഷ് ചെയ്ത രീതിയിൽ ലഭിക്കും പിന്നീട് ഈ രണ്ട് ചിരട്ട കഷ്ണങ്ങളിലും. അക്രിലിക് പെയിൻറ് ഉപയോഗിച്ച് വെള്ളനിറം ടുത്തതിനുശേഷം നല്ലപോലെ വെയിലത്ത് വെച്ച് ഉണക്കി എടുക്കുക. നമ്മുടെ കയ്യിൽ ബ്ലാക്ക് കളറിലുള്ള സ്റ്റിക്കർ പേപ്പർ ഉണ്ടെങ്കിൽ അത് എടുക്കാവുന്നതാണ്. അല്ലെങ്കിൽ ബ്ലാക്ക് നിറത്തിലുള്ള ഏതെങ്കിലും പേപ്പർ എടുക്കുക അതിൽ കണ്ണിൻറെ ആകൃതി മൂക്ക് കൈകാലുകൾ.
തുടങ്ങിയവ വീഡിയോയിൽ കാണുന്ന രീതിയിൽ മുറിച്ചെടുക്കണം. കണ്ണിൻറെ കൃഷ്ണമണി തയ്യാറാക്കുന്നതിന് കഴിഞ്ഞ മരുന്ന് സ്ട്രിപ്പ് എടുത്താൽ മതിയാവും. അത് ഉപയോഗിച്ചുകൊണ്ട് വീഡിയോയിൽ കാണുന്ന വിധത്തിൽ ഭാഗങ്ങളെല്ലാം ഒട്ടിച്ചു കൊടുക്കാവുന്നതാണ്. രണ്ട് ചിരട്ടയും കൂടി ഒന്നിച്ച് ഒട്ടിക്കുന്നതിനായി ഒരു സെല്ലോ ടൈപ്പ് ഉപയോഗിക്കാം. ഇവയെല്ലാം യോജിപ്പിച്ചു വരുമ്പോൾ ഒരു കിടിലൻ ഡോൾ.
തയ്യാറാകും ചെവിയുടെ ആകൃതിയും ഇതുപോലെ തന്നെ ബ്ലാക്ക് പേപ്പറിൽ മുറിച്ചെടുക്കേണ്ടതുണ്ട്. രണ്ട് ചിരട്ടകൾ കൊണ്ട് കുട്ടികൾക്ക് കളിക്കാൻ ഒരു കിടിലൻ ഡോള് തയ്യാറാക്കാവുന്നതാണ് കൂടാതെ ഇത് വീടിന് അലങ്കാരമായും വയ്ക്കാം. വെറുതെ കളയുന്ന ചിരട്ടകൾ ഇത്തരത്തിൽ ഉപയോഗിക്കുവാൻ കഴിഞ്ഞാൽ. കൂടുതൽ ക്രാഫ്റ്റ് അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.