മുടി നല്ല പോലെ തഴച്ചു വളരുവാൻ ആഗ്രഹിക്കുന്നവരാണ് എങ്കിൽ നാച്ചുറൽ ആയ ഹെയർ പാക്കുകൾ പരീക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമം. അതുപോലെതന്നെ ഇന്ന് മിക്ക ആളുകളിൽ കാണുന്ന പ്രധാന പ്രശ്നമാണ് മുടിയിലെ നര. പണ്ട് പ്രായമായവരിൽ മാത്രമായിരുന്നു മുടി നരയ്ക്കുന്ന പ്രശ്നമുണ്ടായിരുന്നത്. എന്നാൽ ഇന്ന് ചെറുപ്പക്കാരിലും കുട്ടികളിലും വരെ മുടി നരക്കുന്നു മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയാണ് പ്രധാനമായും ഇതിന്.
കാരണമാകുന്നത് മുടി കട്ട കറുപ്പ് ആക്കുവാൻ സഹായകമാകുന്ന ഒരു കിടിലൻ ഹെയർ ഡൈ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. നാച്ചുറൽ ആയ ഡൈ ഉപയോഗിക്കുന്നതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവും ഉണ്ടാവുകയില്ല. മാർക്കറ്റിൽ നിന്നും വിലകൊടുത്ത് വാങ്ങിക്കുന്ന ഡൈകൾ റിസൾട്ട് നൽകുമെങ്കിലും തുടർച്ചയായി ഉപയോഗിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം .
തന്നെ ക്ഷയിക്കുന്നു. നമ്മുടെ വീടുകളിൽ സുലഭമായി ലഭിക്കുന്ന ചില സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഒരു കിടിലൻ ഹെയർ തയ്യാറാക്കാം. ഇത് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു സോസ് പാൻ എടുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളവും തേയില പൊടിയും ചേർത്തു കൊടുക്കുക. ഓരോരുത്തരുടെയും മുടിയുടെ നീളത്തിനനുസരിച്ച് ഇതിൽ മാറ്റങ്ങൾ ഉണ്ടാകും. അതുപോലെതന്നെ കുറച്ച് കാപ്പിപ്പൊടി കൂടി ചേർത്ത് കൊടുക്കണം.
ഇത് രണ്ടും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കറുപ്പ് നിറം കിട്ടുന്നതിനും സഹായകമാണ്. വെള്ളം നല്ലപോലെ വറ്റിച്ചെടുക്കുന്നതിനായി തിളപ്പിച്ചെടുക്കുക. വെള്ളം തണുത്തതിനു ശേഷം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക. ഈ വെള്ളം ഉപയോഗിച്ചാണ് നമ്മൾ ഹെയർ ഡൈ തയ്യാറാക്കാൻ പോകുന്നത്. ഇത് തയ്യാറാക്കും വിധം വ്യക്തമായി തന്നെ മനസ്സിലാക്കുവാൻ വീഡിയോ മുഴുവനായും കാണുക.