സന്ധ്യയ്ക്ക് ഇത് കത്തിച്ചാൽ ഒറ്റ കൊതുകു പോലും വീടിൻറെ പരിസരത്ത് വരില്ല ഉറപ്പ്….

മഴക്കാലമായാൽ വളരെ കൂടുതലാണ് കൊതുക് ശല്യം. ഇവ പരത്തുന്ന രോഗങ്ങൾ ഒട്ടും തന്നെ കുറവല്ല. ജീവന് ഭീഷണിയാകുന്ന രോഗങ്ങൾക്ക് വരെ കൊതുകുകൾ കാരണമാകുന്നു. കൊതുകുകളെ തുരത്താൻ നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. ലിക്വിഡുകളും കൊതുകുതിരികളും നിരവധിയുണ്ട് എന്നാൽ കെമിക്കലുകൾ അടങ്ങിയ ഇത്തരം ഉൽപ്പന്നങ്ങൾ ദിവസേന ഉപയോഗിച്ചു വരുമ്പോൾ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായി മാറുന്നു.

   

അതുകൊണ്ടുതന്നെ നാച്ചുറലായി രീതിയിൽ കൊതുകുകളെ തുരത്താൻ കഴിയുമെങ്കിൽ അതാണ് ഏറ്റവും ഉത്തമം. വ്യത്യസ്തമായ മൂന്ന് ടിപ്പുകൾ ആണ് ഈ വീഡിയോയിൽ പറയുന്നത്. അതിൽ ആദ്യത്തേത് ചെയ്യാനായി കുറച്ചു വെളുത്തുള്ളിയുടെ അല്ലികൾ എടുത്ത് തൊലി കളയാതെ നല്ലവണ്ണം ചതച്ചെടുക്കുക, പിന്നീട് കുറച്ചു പെരുംജീരകവും വെളുത്തുള്ളി ചതച്ചതും ഒരു ഫ്രയിൻ പാനിൽ ഇട്ട് നല്ലപോലെ ചൂടാക്കണം.

അതിലേക്ക് കുറച്ച് എണ്ണ കൂടി ചേർത്ത്. ചൂടാക്കി എടുക്കുക, പിന്നീട് അതിലേക്ക് കുറച്ചു മഞ്ഞൾ പൊടി കൂടി ചേർത്ത് തണുക്കാനായി അനുവദിക്കുക. എണ്ണ നല്ലപോലെ തണുത്ത ശേഷം അരിച്ചെടുത്ത് അതിലേക്ക് രണ്ടോ മൂന്നോ കർപ്പൂരം കൂടി ചേർത്ത് തിരി കത്തിക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നമ്മുടെ വീടിനു ചുറ്റുമുള്ള മുഴുവൻ കൊതുകും പോയി കിട്ടും  ഈയൊരു രീതിയിൽ എല്ലാ ദിവസവും.

സന്ധ്യയ്ക്ക് ചെയ്യുകയാണെങ്കിൽ കൊതുക് ശല്യം പൂർണ്ണമായും ഇല്ലാതാകും. കുറച്ചു സമയം ഈ ഒരു എണ്ണ ഉപയോഗിച്ച് തിരി കത്തിക്കുകയാണെങ്കിൽ മുറിക്കകത്ത് നല്ല മണവും പോസിറ്റിവിറ്റിയും ഉണ്ടാകും. കർപ്പൂരത്തിന്റെ ഗുണങ്ങൾ പറയാതെ തന്നെ എല്ലാവർക്കും അറിയാവുന്നതാണ്. കൊതുകുകളെ തുരത്താൻ ഉള്ള മറ്റു വഴികൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.