തുണികൾ വൃത്തിയായി മടക്കി വയ്ക്കുക എന്നത് പലർക്കും മടിയുള്ള കാര്യമാണ്. എന്നാൽ ശരിയായ രീതിയിൽ തുണികൾ ഫോൾഡ് ചെയ്തു വയ്ക്കുകയാണെങ്കിൽ കുറച്ച് സ്ഥലത്ത് തന്നെ ഒരുപാട് തുണികൾ വയ്ക്കുവാൻ സാധിക്കും. പക്ഷേ പലർക്കും എങ്ങനെ നല്ല രീതിയിൽ തുണികൾ ഫോൾഡ് ചെയ്യണമെന്ന് അറിയുകയില്ല എന്നതാണ് വാസ്തവം. കൂടുതൽ തുണികൾ ഈ രീതിയിൽ മടക്കിയാൽ കുറച്ച് സ്ഥലത്ത് തന്നെ സൂക്ഷിക്കാവുന്നതാണ്.
തുണികൾ ഫോൾഡ് ചെയ്യാനുള്ള വ്യത്യസ്തമായ 30 രീതികൾ ഈ വീഡിയോയിൽ കാണിക്കുന്നു.ആദ്യം തന്നെ ചുരിദാറിന്റെ ബോട്ടം മടക്കി എടുക്കുവാനായി രണ്ടായി മടക്കി, അതിനുശേഷം ചുരിദാറിന്റെ ടോപ്പും രണ്ടായി മടക്കി മുകളിൽ നിന്നും താഴോട്ടും മടക്കി കൊടുക്കുക പിന്നീട് നേരത്തെ മടക്കിവെച്ച പാൻറ് ടോപ്പിന് മുകളിലായി വയ്ക്കുക. അതിനുശേഷം ഷോളും ചെറുതായി മടക്കി എടുക്കുക.
വീഡിയോയിൽ കാണുന്ന രീതിയിൽ ഷാൾ കൂടി മടക്കി അവ മൂന്നും കൂടി ഒന്നിച്ച് മടക്കി വയ്ക്കാവുന്നതാണ്.ചുരിദാറിന്റെ സെറ്റ് ഇങ്ങനെ നമ്മൾ മടക്കി സൂക്ഷിക്കുകയാണെങ്കിൽ കുറച്ച് സ്ഥലത്ത് തന്നെ കൂടുതൽ തുണികൾ വയ്ക്കുവാൻ സാധിക്കും. നൈറ്റിമടക്കുന്നതിനായി ആദ്യം തന്നെ മുകളിൽ നിന്ന് താഴോട്ട് മടക്കുക, പിന്നീട് രണ്ട് വശങ്ങളും അകത്തേക്ക് മടക്കി.
താഴെന്ന് മുകളിലേക്ക് ചെറുതായി മടക്കി വരണം.മുകളിലെ പോക്കറ്റ് പോലുള്ള ഭാഗത്തേക്ക് താഴെ നിന്ന് മടക്കി വന്ന ഭാഗം വെച്ചു കൊടുക്കുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ഇത് പെട്ടെന്ന് ഒരു പോവുകയില്ല എത്ര ദിവസം വേണമെങ്കിലും വൃത്തിയായി തന്നെ ഇരിക്കുകയും ചെയ്യും. കൂടുതൽ ഫോൾഡിങ് ഐഡികൾ അറിയുന്നതിന് വീഡിയോ കാണുക.