നല്ല മഴക്കാലം വരുമ്പോൾ തുണി പുറത്തിടാൻ പറ്റാത്ത അവസ്ഥയാണ്. ഫ്ലാറ്റിലും മറ്റും താമസിക്കുന്നവർ ആണെങ്കിൽ അവർക്ക് പുറത്തേക്ക് തുണി കൊണ്ടുപോയി ഇടാനുള്ള സാഹചര്യം ഉണ്ടാവുകയില്ല. ദിവസം തോറും അലക്കുന്ന തുണികൾ അകത്തുതന്നെ വിരിച്ചിടേണ്ടതായി വരുന്നു. വീടിനകത്ത് അത്രയേറെ സ്ഥലമില്ലാത്തവരാണെങ്കിൽ മഴക്കാലത്ത് ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും. പ്രത്യേകിച്ചും കുട്ടികൾ ഉള്ള വീടുകൾ ആണെങ്കിൽ ഒരുപാട് തുണികൾ അലക്കാനും ഉണക്കാനും ഉണ്ടാകും.
എന്നാൽ മഴക്കാലത്തെ ഈ ബുദ്ധിമുട്ട് വളരെ ഈസിയായി മാറ്റാനുള്ള ഒരു കിടിലൻ വഴിയാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഒട്ടും തന്നെ പുറത്തിറങ്ങാതെയും മഴ നനയാതെയും തുണി ഉണക്കിയെടുക്കാനുള്ള ആ വിധി എന്താണെന്ന് ഈ വീഡിയോയിലൂടെ തന്നെ മനസ്സിലാക്കാം. ഇതിനായി ആദ്യം തന്നെ നമുക്ക് ആവശ്യമില്ലാത്ത ഒരു പെയിൻറ് ബക്കറ്റിന്റെ അടപ്പ് എടുക്കുക, അതിൻറെ ഏറ്റവും പുറമേയുള്ള ഭാഗം മുറിച്ചു.
കളയുന്നതാണ് ഏറ്റവും നല്ലത്. പിന്നീട് അതിൻറെ നാല് വശങ്ങളിലായി തുളയിട്ടു കൊടുക്കണം. നല്ല ഉറപ്പുള്ള ഒരു കയർ എടുത്ത് അതിനുള്ളിലൂടെ ഇട്ടു കൊടുക്കേണ്ടതാണ്. അതിൻറെ നാല് ഹോളിലൂടെയും കയർ ഇട്ട് കെട്ടിയതിനു ശേഷം എവിടെയെങ്കിലും ഉയരത്തിൽ ആയി കെട്ടി തൂക്കാവുന്നതാണ്. പിന്നീട് നമുക്ക് ഉണങ്ങാൻ ആവശ്യമായ തുണികൾ അതിലിട്ട് ഉണക്കിയെടുക്കാം.
എല്ലാവിധ തുണികളും ചെറുതാണെങ്കിലും വലുതാണെങ്കിലും ഈസിയായി അതിലിട്ട് ഉണക്കി എടുക്കാവുന്നതാണ്. കുട്ടികളുടെ തുണികളും കിടക്കയിലെ വിരിപ്പും വരെ ഇതിലിട്ട് ഉണക്കിയെടുക്കാം. ഫാനിന്റെ ചുവട്ടിലായി ആണ് ഇത് കെട്ടി തൂക്കുന്നതെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ തുണികൾ എല്ലാം ഉണങ്ങി കിട്ടും. ഇതു തയ്യാറാക്കുന്ന വിധം മനസ്സിലാക്കാവുന്നതിനായി വീഡിയോ മുഴുവനായും കാണുക.