എല്ലാവർക്കും നിത്യജീവിതത്തിൽ ഉപകാരപ്രദമാകുന്ന ഒരുപാട് ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. 10 പൈസ പോലും ചിലവില്ലാതെ വീട് മുഴുവനും വൃത്തിയാക്കിയെടുക്കാനുള്ള ഒരുപാട് സൂത്രങ്ങൾ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. സാധാരണയായി നമ്മൾ വീട് ക്ലീൻ ചെയ്യുന്നതിന് വിപണിയിൽ ലഭിക്കുന്ന വ്യത്യസ്ത തരത്തിലുള്ള ലിക്വിഡുകൾ ഉപയോഗിക്കാറുണ്ട് എന്നാൽ ഇനി അതിൻറെ ഒന്നും ആവശ്യമില്ല.
ഒരു രൂപ പോലും ചിലവാക്കാതെ വളരെ ഈസിയായി വീട് പുതു പുത്തൻ ആക്കി മാറ്റാം. കറപിടിച്ച ക്ലോസെറ്റ് വാഷ് ബേസിൻ പൈപ്പ് എല്ലാം ക്ലീൻ ചെയ്യുന്നതിനായി ഇനി മറ്റു ലിക്വിഡുകളുടെ ആവശ്യമില്ല. ഒരു സൊലൂഷനിലൂടെ ഇതെല്ലാം വളരെ ഈസിയായി നമുക്ക് ചെയ്യുവാൻ കഴിയുന്നു. ചൂടുകാലമായതുകൊണ്ട് തന്നെ എല്ലാവരുടെയും വീട്ടിൽ കാണുന്ന ഒന്നാണ് ചെറുനാരങ്ങ.
ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പോലും ഇത് വളരെ എളുപ്പത്തിൽ കേടായി പോകും. എന്നാൽ ഇതിന് നല്ലൊരു പരിഹാരമുണ്ട് അതിനായി ഒരു പാത്രം എടുത്ത് അതിലേക്ക് ചെറുനാരങ്ങ ഇട്ടു കൊടുക്കുക, പിന്നീട് അത് മുങ്ങുന്ന ഭാഗത്തിൽ വെള്ളം ഒഴിച്ചു കൊടുക്കുക. ഇങ്ങനെ നമ്മൾ ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യുകയാണെങ്കിൽ എത്ര മാസം വേണമെങ്കിലും കേട് കൂടാതെ ചെറുനാരങ്ങ സൂക്ഷിക്കുവാൻ കഴിയുന്നു.
നമ്മൾ ദോശയ്ക്കും ഇട്ടേലേക്കും മാവ് അരച്ച് വയ്ക്കുമ്പോൾ രണ്ടുദിവസത്തിനുശേഷം അത് പൊളിച്ചു പോകാറുണ്ട്. എന്നാൽ മാവ് ഒട്ടും തന്നെ പുളിച്ച് പോകാതിരിക്കാൻ ആയി അതിലേക്ക് ഒരു പച്ചമുളക് കൂടി ഇട്ട് സൂക്ഷിക്കുകയാണെങ്കിൽ എത്ര ദിവസം വേണമെങ്കിലും നമുക്ക് അത് ഉപയോഗിക്കുവാൻ കഴിയും. ഒരുപാട് ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.