ഇനി പഴയ കീറിയ തുണികൾ വെറുതെ കളയേണ്ട! ഇത് ഒരു തകർപ്പൻ ഐഡിയ

നമ്മൾ പലപ്പോഴും വീട്ടിലുള്ള പഴയ തുണികളും കീറിയ തുണികളും കളയാറാണ് പതിവ് എന്നാൽ ഇനി ആരും അത് കളയണ്ട അവ ഉപയോഗിച്ച് എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഈ വീഡിയോയിൽ സൂചിപ്പിക്കുന്നത്. കാശുകൊടുത്ത് വാങ്ങുന്ന പല സാധനങ്ങളും ഒരു രൂപ ചിലവില്ലാതെ വീട്ടിൽ ഉണ്ടാക്കി എടുക്കാവുന്ന നല്ലൊരു വഴിയാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. പഴയ ഷർട്ടുകളോ മറ്റു കോട്ടൺ തുണികളോ.

   

നമുക്ക് അടുക്കളയിലും മറ്റും ടിഷ്യുവിന് പകരമായി യൂസ് ചെയ്യാം. ഇതിനായി തുണി കഷ്ണങ്ങളാക്കി മുറിച്ച് പഴയ ടിഷ്യുവിന്റെ ബോക്സിലോ ആവശ്യമില്ലാത്ത വല്ല പ്ലാസ്റ്റിക് പാത്രത്തിലോ ആക്കി സൂക്ഷിക്കാവുന്നതാണ്. കാശുകൊടുത്ത് ടിഷ്യു വാങ്ങിക്കുന്നതിന് പകരം ഈ തുണികൾ തുടയ്ക്കാനായി ഉപയോഗിക്കാം. ഇവ പെട്ടെന്ന്മണ്ണിൽ ലയിച്ചു പോകുന്നതുകൊണ്ട് തന്നെ ഉപയോഗിച്ചതിനു ശേഷം.

നമുക്ക് വലിച്ചെറിയാവുന്നതാണ്. ടിഷ്യു പേപ്പർ പോലെ തന്നെ മണ്ണിനെ ദോഷകരമാകാത്ത ഈ രീതി നിങ്ങൾക്ക് പരീക്ഷിച്ചു നോക്കാം. ചെറുതായി നനച്ചു തുണി സൂക്ഷിക്കുകയാണെങ്കിൽ നമുക്ക് ഉപയോഗിക്കുവാനും എളുപ്പം ഉണ്ടാകും. പഴയ കോട്ടൺ തുണികളും നിറം പോയ തുണികളും എല്ലാം ഇതിനായി നമുക്ക് ഉപയോഗിക്കാവുന്നതാണ്. നമ്മുടെ അടുക്കളയിൽ പ്ലാസ്റ്റിക്കിന്റെ കവറുകൾ നിറയെ ഉണ്ടാകും.

അവ ഒതുക്കി പെറുക്കി വയ്ക്കുവാൻ വളരെ ബുദ്ധിമുട്ടാണ്. അവ ചെറുതായി മടക്കിയെടുത്ത് നമ്മൾ തുണികൊണ്ട് ഉണ്ടാക്കിയ സഞ്ചിയിൽ എടുത്തു വയ്ക്കാവുന്നതാണ്. ഇതുമൂലം തുണി വെറുതെ കളയേണ്ടതുമില്ല കവറുകൾ സൂക്ഷിച്ചു വയ്ക്കാനുള്ള നല്ലൊരു വഴിയുമാവും. നിരവധി ടിപ്പുകൾ ആണ് ഈ വീഡിയോയിൽ കാണിക്കുന്നത്. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.