പലപ്പോഴും കറികൾ ഒരുപാട് ഉണ്ട് എങ്കിലും ഭക്ഷണം കഴിക്കാൻ ഒരു ചൊടിയില്ലാത്ത അവസ്ഥ ഉണ്ടാകാം. ഇതുപോലെ നിങ്ങൾക്ക് നാവിനെ നല്ലപോലെ ചൊടിയോട് കൂടി ചോറുണ്ണാൻ എന്ത് ഭക്ഷണം കഴിക്കാനും ഈ ഒരു ചമ്മന്തി മാത്രം മതിയാകും. പ്രധാനമായും ഇങ്ങനെ ഒരു ചമ്മന്തി ഉണ്ടാക്കി വച്ചാൽ നിങ്ങൾക്ക് നാലോ അഞ്ചോ ദിവസം വരെയും കേടുകൂടാതെ സൂക്ഷിക്കാൻ ആകും.
ഒരുപാട് കറികൾ ഒന്നുമില്ലാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന അല്പം ചേരുവകൾ മാത്രമുള്ള ഈ ചമ്മന്തി ആകട്ടെ നിങ്ങളുടെ ഇഷ്ടം. ഇതിനായി ഒരു ഇരുമ്പ് ചീനചട്ടിയിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് നല്ല പോലെ ചൂടാക്കാം. ചൂടായ എണ്ണയിലേക്ക് ആവശ്യത്തിന് ചുവന്ന വറ്റൽമുളക് ചേർത്തു കൊടുക്കാം. നല്ലപോലെ ഇളക്കി മറ്റൊരു മുളക് ഒന്ന് നിറം മാറാൻ തുടങ്ങുന്ന സമയത്ത്.
ഇതിലേക്ക് ഒരു കപ്പ് ചുവന്നുള്ളി ചേർത്തു കൊടുക്കാം. ചുവന്നുള്ളിയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് വഴറ്റി എടുക്കണം. അല്പം കറിവേപ്പില ഒരു നുള്ള് ഉപ്പ് ഒരു നുള്ള് മഞ്ഞൾ പൊടി എന്നിവ കൂടി ചേർത്ത് ഇളക്കാം. ഇതിലേക്ക് ഒരു ചെറുനാരങ്ങ വലിപ്പത്തിലുള്ള പുളി ചേർത്തു കൊടുക്കാം. നന്നായി ഇളക്കി യോജിപ്പിച്ച് ഉടച്ചെടുക്കുക.
ശേഷം അമ്മേനെ നല്ലപോലെ ഇത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. കുറവുണ്ടോ എന്ന് നോക്കി അല്പം ഉപ്പും ചേർത്ത് നിങ്ങൾക്ക് വളരെ രുചികരമായ ചമ്മന്തി തയ്യാറാക്കാം. കപ്പ ചോറ് എന്നിവക്കെല്ലാം ഈ ചമ്മന്തി നല്ല കോമ്പിനേഷൻ ആയിരിക്കും. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണാം.