ഇന്ന് ഒരുപാട് ആളുകൾ പലവിധമായ രോഗങ്ങൾ കൊണ്ട് ശാരീരികമായി അസ്വസ്ഥതകൾ അനുഭവിക്കുന്നുണ്ട്. ശരീരത്തിന് ഉണ്ടാകുന്ന ഇത്തരം രോഗങ്ങൾക്കെല്ലാം ഒരു പരിധിവരെ കാരണമാകുന്നത് നമ്മുടെ ആരോഗ്യമില്ലാത്ത ചില ജീവിതശൈലി കൊണ്ടു തന്നെയാണ്. ഇന്ന് നമ്മുടെ ഭക്ഷണവും ആരോഗ്യവും ജീവിതരീതിയും എന്നും അത്ര ആരോഗ്യകരമായ ഒരു രീതിയിലൂടെ അല്ല പോകുന്നത് എന്നതുകൊണ്ട് തന്നെ പലവിധമായ രോഗങ്ങൾക്ക് നാം ഇരയാകുന്നു.
പ്രത്യേകിച്ച് ആന്തരിക അവയവങ്ങൾ പെട്ടെന്ന് നശിക്കുന്ന രീതിയിലുള്ള ഒരുപാട് രോഗങ്ങൾ ഇന്ന് ആളുകൾ കണ്ടുവരുന്നു. ഇങ്ങനെ നിങ്ങളുടെ കരളിനെയും ഹൃദയത്തിനെയും ഒരുപോലെ നശിപ്പിക്കാൻ ഭക്ഷണത്തിലൂടെ ശരീരത്തിലേക്ക് എത്തുന്ന കൊഴുപ്പ് കാരണമാകുന്നുണ്ട്. കൊഴുപ്പ് മാത്രമല്ല മറ്റു പല ടോക്സിനുകളും നമ്മുടെ ഭക്ഷണത്തിലൂടെയും വായുവിലൂടെയും ശരീരത്തിലേക്ക് എത്തുന്നതിന്റെ ഭാഗമായി നിങ്ങളുടെ വൃക്കകളാണ് ആദ്യം തകരാറിൽ ആകുന്നത്.
ശരീരത്തിലെ എല്ലാ തരത്തിലുള്ള ടോക്സിനുകളും വലിച്ചെടുത്ത് ദഹിപ്പിച്ച് മൂത്രമാക്കി പുറത്തു കളയുന്ന പ്രവർത്തിയാണ് വൃക്കകൾ ചെയ്യുന്നത്. എന്നാൽ അമിതമായ അളവിൽ ശരീരത്തിൽ ടോക്സിനുകൾ രൂപപ്പെടുമ്പോൾ ഇതിനെ വലിച്ചെടുത്ത് ദഹിപ്പിക്കുന്ന ഒരുപാട് ജോലി ചെയ്യേണ്ട ആവശ്യം ഉണ്ടാവുകയും ഇതിന്റെ ഭാഗമായി വളരെ പെട്ടെന്ന് തന്നെ വൃക്കകളുടെ ആരോഗ്യം ക്ഷയിക്കാനും ഇടയാകും.
മൂത്രമൊഴിക്കുമ്പോഴാണ് രോഗങ്ങളുടെ ലക്ഷണങ്ങൾ പ്രധാനമായും കാണാനാകുന്നത്. മൂത്രത്തിന്റെ കട്ടികൂടിയ ഒരവസ്ഥ, കലങ്ങിയ രൂപത്തിൽ മൂത്രം പോകുന്നത്, മൂത്രം അളവ് കുറയുന്നത്,മൂത്രത്തിലൂടെ പദ പോകുന്നത്, മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുന്നത് എന്നിവയെല്ലാം തന്നെ വൃക്ക രോഗത്തിന്റെ ലക്ഷണങ്ങളാണ്. ശരീരത്തിൽ അമിതമായ അളവിൽ നീരെ ഉണ്ടാകുന്നത് മഞ്ഞ നിറത്തിലുള്ള ചർമം ഉണ്ടാകുന്നത് ഛർദിൽ ഇടയ്ക്കിടെ ഉണ്ടാകുന്നത് എന്നിവയെല്ലാം ഈ കിഡ്നി രോഗത്തിന്റെ ലക്ഷണങ്ങളാണ്. തുടർന്ന് വീഡിയോ കാണാം.