മുഖം നല്ലപോലെ മിനുങ്ങിയിരിക്കണം എന്ന് ആഗ്രഹിക്കാത്ത ആളുകൾ ഉണ്ടാകില്ല. സ്ത്രീകൾ ആണെങ്കിലും പുരുഷന്മാർ ആണെങ്കിലും ഇതേ രീതിയിൽ മുഖത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഇതിനുവേണ്ടി എത്ര പണം ചെലവാക്കാനും ഇന്ന് ആളുകൾ തയ്യാറാണെന്ന് എന്നതാണ് ഒരു യാഥാർത്ഥ്യം. നിങ്ങളുടെ മുഖവും നിങ്ങളുടെ സൗന്ദര്യവും വർദ്ധിക്കുന്നതിന് പ്രധാനമായും നിങ്ങളുടെ വീട്ടിൽ ഇരുന്ന്.
നിങ്ങൾക്ക് തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരുപാട് നല്ല ഫേസ് പാക്കുകൾ ഉണ്ട്. ഇവ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ നിങ്ങളുടെ സൗന്ദര്യം വർദ്ധിക്കുന്നു എന്നതിനോടൊപ്പം തന്നെ മുഖത്ത് പ്രത്യേകമായി ഒരു തിളക്കം അനുഭവപ്പെടും. ഇങ്ങനെ നിങ്ങളുടെ മുഖത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കാവുന്ന നല്ല ഒരു സ്ക്രബ്ബറാണ് പാലും പഞ്ചസാരയും ചേർന്ന മിക്സ്.
പാല് കുടിക്കുന്നത് കൊണ്ടും ചിലപ്പോൾ ഉപയോഗിക്കുന്നതുകൊണ്ടും പലർക്കും അലർജി പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതകൾ കൂടുതലാണ്. നിങ്ങൾക്ക് ഇതുകൊണ്ട് അലർജി ഇല്ല എന്ന് ഉറപ്പുവരുത്തിയ ശേഷം ഇവ ഉപയോഗിക്കാം. അല്പം പാലിലേക്ക് പഞ്ചസാരയും ശർക്കരയും ചേർത്ത് നിങ്ങളുടെ മുഖത്ത് നല്ലപോലെ സ്ക്രബ്ബ് ചെയ്യാം. ഇത് ഉപയോഗിക്കുന്നതിനു മുൻപ് അല്പം ഒന്ന് ചൂടാക്കി തട്ടിയാക്കിയ ശേഷം ഉപയോഗിക്കുക.
തൈരും അതിലേക്ക് അല്പം കടലമാവും ചേർത്ത് കൊണ്ടും മുഖത്തും മൂക്കിന്റെ ഭാഗങ്ങളിലും നല്ല പോലെ ചെയ്യാം. പാലിന് പകരമായി പാൽപ്പൊടിയും ഉപയോഗിക്കാവുന്നതാണ്. ഇത്തരം സ്ക്രബ്ബുകളിൽ ചെറുനാരങ്ങാനീര് ചേർക്കുന്നതും ഗുണം ചെയ്യും. എന്നാൽ ഇതിനോടൊപ്പം തന്നെ ചർമ്മത്തിന് ആവശ്യമായ വിറ്റാമിനുകളും ഭക്ഷണത്തിലൂടെ ലഭിക്കുന്നില്ല എങ്കിൽ ഇതിനു വേണ്ടി സപ്ലിമെന്റുകളും ഉപയോഗിക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.