കറ പിടിച്ച പല്ലുകളുമായി നടക്കുന്ന ചില ആളുകളുണ്ട്. ചിലർക്ക് പല്ലുകൾക്ക് മഞ്ഞയും, ഇരുണ്ടതുമായ നിറത്തിൽ കാണപ്പെടുന്നു. ഇത്തരത്തിൽ പല്ലിൽ ഉണ്ടാകുന്ന കറയും ഇരുണ്ട നിറവും ഇല്ലാതാക്കുന്നതിന് വേണ്ടി നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു കാര്യമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. സ്ഥിരമായി ഇത് ചെയ്യുന്നത് വഴി നിങ്ങളുടെ പല്ലിലെ കറ പൂർണമായും മാറുകയും.
മുല്ലമൊട്ടു പോലെ തിളക്കമുള്ളതുമായ പല്ലുകൾ സ്വന്തമാക്കാനും സാധിക്കും. ഇതിനായി ആവശ്യമുള്ള വളരെ നിസ്സാരമായ വസ്തുക്കൾ നിങ്ങൾക്ക് പരിചയപ്പെടാം. വീട്ടിൽ തന്നെ ആട്ടിയെടുത്ത് വെളിച്ചെണ്ണ ഉണ്ടെങ്കിൽ ഇതിൽ നിന്നും ഒന്നോ രണ്ടോ ടീസ്പൂൺ എടുത്ത് വായിൽ കവിയിൽ കൊള്ളുക. തുടർച്ചയായി 10 ദിവസം ഇങ്ങനെ ചെയ്താൽ നിങ്ങളുടെ പല്ലുകൾക്ക് മൃദുത്വവും നിറവും വർധിച്ചുവരുന്നത് കാണാനാകും.
ഇങ്ങനെ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടുള്ള ആളുകളാണ് എങ്കിൽ ഒരു തക്കാളി എടുത്ത് ഇതിനകത്ത് ഉള്ള നീര് കൈകൊണ്ട് തന്നെ പിഴിഞ്ഞെടുക്കാം. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കാം. ഇത് രണ്ടും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. നല്ല ഒരു പേസ്റ്റ് രൂപമാകുന്നത് വരെയും മിക്സ് ചെയ്യുക.
ഇങ്ങനെ മിക്സ് ചെയ്തശേഷം ഒരു പല്ല് തേക്കുന്ന ബ്രഷ് ഉപയോഗിച്ച് ഇത് നിങ്ങളുടെ പല്ലുകളിൽ നല്ലപോലെ തേച്ചു കൊടുക്കാം. ഇതും തുടർച്ചയായ പത്ത് ദിവസമാണ് ചെയ്യേണ്ടത് ഇങ്ങനെ ചെയ്താൽ പല്ലിലെ കറ മാത്രമല്ല പല്ല് കൂടുതൽ മിന്നുന്നതാക്കി മാറ്റാൻ സാധിക്കും. ഉണക്കിയെടുത്ത നെല്ലിക്കയും ഉപ്പും ചേർത്ത് പൊടിച്ചും നിങ്ങൾക്ക് പല്ലുതേക്കാം. തുടർന്ന് വീഡിയോ കണ്ടു നോക്കൂ.