സാധാരണയായി വേരിക്കോസ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒരുപാട് സമയം നിൽക്കുന്ന സമയത്തോ കാലിനെ കൂടുതൽ സ്ട്രെയിൻ വരുന്ന സമയത്തോ ആയിരിക്കും. ഇത്തരത്തിൽ വെരിക്കോസിന്റെ ബുദ്ധിമുട്ടുകൾ വലിയതോതിൽ വർദ്ധിക്കുന്ന സമയത്ത് ആളുകൾ ഇതിനുവേണ്ടി സർജറി ചെയ്യാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള സർജറി കൃത്യമായി തന്നെയാണോ ചെയ്യുന്നത് .
എന്നതിനെക്കുറിച്ച് നിങ്ങൾക്കും ഒരു ബോധം ഉണ്ടായിരിക്കണം. പ്രധാനമായും രാത്രിയിൽ ഉറങ്ങുന്ന സമയത്ത് റസ്റ്റ് എടുക്കുന്ന സമയത്ത് വേദനകൾ ഉണ്ടാവുകയോ രാവിലെ ആദ്യത്തെ രണ്ട് സ്റ്റെപ്പ് വയ്ക്കുന്ന സമയത്ത് മാത്രം ബുദ്ധിമുട്ട് ഉണ്ടായി പിന്നീട് വേദന കുറയുന്ന ഒരു അവസ്ഥയുമാണ് എങ്കിൽ വെരിക്കോസിന്റെ സർജറികൾ അല്ല ഇതിനു വേണ്ടി ചെയ്യേണ്ടത്.
മറ്റു പല കാരണങ്ങൾ കൊണ്ടും കൂടിയാണ് ഇത്തരത്തിലുള്ള വേദനകൾ ഉണ്ടാകുന്നത് എന്ന് തിരിച്ചറിവ് ഉണ്ടായിരിക്കണം. വെരിക്കോസ് പ്രശ്നങ്ങൾ നിങ്ങളുടെ ശരീരത്തിൽ ആരംഭിക്കുന്ന സമയം മുതലേ ഇതിനുവേണ്ടിയുള്ള ചികിത്സകളെ കുറിച്ച് ചിന്തിക്കണം. കാരണം ഒരുപാട് വൈകി വെരിക്കോസ് ചികിത്സകൾ നടത്തുമ്പോൾ ഇത് കൂടുതൽ ട്രീറ്റ്മെന്റുകളുടെ ഓപ്ഷനുകളിലേക്ക് പോകേണ്ട അവസ്ഥ ഉണ്ടാകും. വെരിക്കോസ് മൂലം കാലിലെ ചർമ്മത്തിന് നിറവ്യത്യാസം ഉണ്ടായിട്ടുള്ള ആളുകളാണ് എങ്കിൽ ഇതിനെ വെരിക്കോസിന്റെ.
മാത്രം ചികിത്സിച്ചാൽ പോരാ. കാലിന്റെ മുട്ടുമുതൽ താഴേക്കുള്ള എല്ലാ ഞരമ്പുകളെയും എല്ലാ മസിലുകളെയും ഒരുപോലെ ട്രീറ്റ് ചെയ്യണം. ചില ആളുകൾക്ക് ഈ വെരിക്കോസിന്റെ പ്രശ്നമായി പ്രധാനപ്പെട്ട നാഡിയെ മാത്രം ഒരു സർജറിയിലൂടെ മാറ്റിയെടുക്കുന്നത് മാത്രം ചെയ്താൽ ഈ പ്രശ്നം പരിഹരിക്കപ്പെടുകയില്ല. ഒരുപാട് കാലങ്ങളോളം നീണ്ടുനിൽക്കുന്ന വെരിക്കോസ് ആയിരുന്നു എങ്കിൽ മറ്റു ഞരമ്പുകളെ കൂടി ഇത് ബാധിച്ചിരിക്കും. തുടർന്ന് കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായും കാണുക.