പലപ്പോഴും ഭക്ഷണവും ജീവിതശൈലിയും അത്ര ആരോഗ്യകരമല്ലാത്ത രീതിയിൽ മുന്നോട്ടു പോകുമ്പോൾ ആളുകൾക്ക് പലതരത്തിലുള്ള രോഗങ്ങളും വന്നു ചേരും. ഇത്തരത്തിൽ നിങ്ങൾക്ക് വന്നുചേരാൻ പോകുന്ന രോഗങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കടുത്ത ഒരു അവസ്ഥയാണ് കിഡ്നി സംബന്ധമായ രോഗാവസ്ഥകൾ. പ്രധാനമായും ശരീരത്തിലെ ബ്ലഡ് പ്രഷർ കൂടുന്ന സമയത്ത് ശരീരത്തിൽ ക്രിയാറ്റിനിന്റെ അളവ് വളരെ വലിയ തോതിൽ വർദ്ധിക്കുന്നതായി കാണുന്നു.
ശരീരത്തിലേക്ക് എത്തുന്ന അമിതമായുള്ള പ്രോട്ടീൻ അടങ്ങിയിരിക്കുന്ന ക്രിയാറ്റിൻ മാംസങ്ങളുടെ ശക്തിക്ക് ആവശ്യമാണ്. എങ്കിലും ഇതിലൂടെ ഉണ്ടാകുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ് ക്രിയാറ്റിനിൻ. പ്രായം കൂടുന്തോറും ആണ് ആളുകൾക്ക് ബ്ലഡ് പ്രഷർ പോലുള്ള അവസ്ഥകളെല്ലാം കണ്ടുവരാറുള്ളത്. ഈ സാഹചര്യത്തിൽ ക്രിയാറ്റിനിന്റെ അളവ് വർദ്ധിക്കുകയും ഇതുമൂലം ശരീരം കിഡ്നി സംബന്ധമായ രോഗാവസ്ഥകളിലേക്ക് വളരെ പെട്ടെന്ന് എത്തിച്ചേരുന്നതും കാണാം.
പ്രധാനമായും ഇത് ചെറുപ്പക്കാരിൽ കാണുന്നതിന് ഇടയാക്കുന്നത് അവരുടെ ജിമ്മിൽ പോകുന്ന ശീലം കൊണ്ട് തന്നെയാണ്. ജിമ്മിലേക്ക് ആളുകൾ പോകുന്ന സമയത്ത് ഇതിന്റെ ഭാഗമായി പ്രോട്ടീൻ പൗഡറുകൾ കഴിക്കുന്ന രീതിയുണ്ട്. ഇങ്ങനെ പ്രോട്ടീൻ പൗഡർ അമിതമായി ശരീരത്തിലേക്ക് എത്തുമ്പോൾ ഇത് വികടിച്ച് വേസ്റ്റ് പ്രോഡക്റ്റ് ആയ ക്രിയാറ്റിനിൻ കൂടുതലായി ഉല്പാദിപ്പിക്കപ്പെടുന്നു. കിഡ്നി ഏതെങ്കിലും തരത്തിലുള്ള ഒരു രോഗാവസ്ഥയിലേക്ക് മാറിയിട്ടുണ്ട് .
എങ്കിൽ ഈ ക്രിയാറ്റിനിൻ മൂത്രത്തിലൂടെ പുറത്തു പോകാതെ ശരീരത്തിൽ തന്നെ കെട്ടിക്കിടക്കുന്നു. അമിതമായി കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ, അമിതമായി മധുരം, ചുവന്ന മാംസങ്ങളായ ബീഫ്, മട്ടൻ, പോർക്ക് എന്നിവയെല്ലാം കഴിക്കുന്നത് ഇത്തരത്തിൽ ക്രിയാറ്റിനിൻ വർദ്ധിപ്പിക്കാൻ ഇടയാക്കും. നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കണമെങ്കിൽ തീർച്ചയായും ഭക്ഷണ ശീലവും മാറ്റിയെടുക്കണം.