വെരിക്കോസ് പ്രശ്നങ്ങളുള്ള ആളുകളെ നാം കണ്ടിട്ടുണ്ടാകും. കാലുകളിലാണ് മിക്കവാറും ആളുകൾക്കും വെരിക്കോസിന്റെ ബുദ്ധിമുട്ട് കാണാറുള്ളത്. കാലിന്റെ മസിൽ ഭാഗത്തായി ഞരമ്പുകൾ തടിച്ച് പുറത്തേക്ക് തള്ളി നിൽക്കുന്ന ഒരു അവസ്ഥയാണ് ഈ വെരിക്കോസ് ബുദ്ധിമുട്ടിൽ പ്രധാനമായും കാണുന്നത്. ഇത്തരത്തിൽ ഞരമ്പുകൾ തടിച്ചു വീർത്ത ഒരു അവസ്ഥ ഉണ്ടാകുന്ന വെരിക്കോസ് പ്രശ്നങ്ങൾ ഉണ്ടാകാനുള്ള ഏറ്റവും വലിയ കാരണം നിങ്ങളുടെ ജീവിതശൈലി തന്നെയാണ്.
പ്രധാനമായും ഒരുപാട് സമയം നിന്നുകൊണ്ട് ജോലി ചെയ്യുന്ന ആളുകൾക്കും കാലുകൾക്ക് ഒരുപാട് ജോലിഭാരം വരുന്ന രീതിയിലുള്ള സാഹചര്യങ്ങൾ ഉള്ളവർക്കും വെരിക്കോസ് പ്രശ്നങ്ങൾ പെട്ടെന്ന് ബാധിക്കാം. കാലുകളുടെ ഞരമ്പുകളിലൂടെ രക്തം ഒഴുകുന്ന സമയത്ത് ഏതെങ്കിലും തരത്തിലുള്ള രക്തക്കട്ടകൾ മൂലമോ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ടോ രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാകുമ്പോൾ രക്തം മുകളിലേക്ക് ഒഴുകാതെ ഒരു സ്ഥലത്ത് കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാകും ഇതിനെയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്.
ഇത്തരത്തിൽ രക്തം ഞരമ്പുകളിൽ കട്ടപിടിച്ച് ഞരമ്പുകൾ ചുളിഞ്ഞുകൂടിയ ഒരു അവസ്ഥയിലേക്ക് മാറുന്നത് കാണാറുണ്ട്. നിങ്ങൾക്കും ഇത്തരത്തിലുള്ള വെരിക്കോസ് പ്രശ്നങ്ങൾ ഉണ്ടാകുന്നു എങ്കിൽ തീർച്ചയായും ഇതിനെ വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ പരിഹരിക്കാനുള്ള മാർഗങ്ങളുമുണ്ട് പ്രധാനമായും കാലുകൾ കിടന്നുകൊണ്ട് നെഞ്ചിനേക്കാൾ കൂടുതൽ ഉയരത്തിൽ വരുന്ന രീതിയിലേക്ക് തലയിണ വച്ചു ഉയർത്തി വയ്ക്കാം.
വെരിക്കോസ് പ്രശ്നങ്ങൾ ഉണ്ടായ ഭാഗത്ത് നല്ല രീതിയിൽ തന്നെ ഇടയ്ക്കിടെ മസാജ് ചെയ്തു കൊടുക്കാം. ഒരുപാട് സമയം നിന്നുകൊണ്ട് ജോലി ചെയ്യുന്നവരാണ് എങ്കിൽ കാലുകൾക്ക് അല്പസമയം റസ്റ്റിന് വേണ്ടി നിവർത്തി വെച്ചിരിക്കാം. ചൊറിഞ്ഞു പൊട്ടുന്ന അവസ്ഥ കാണുന്നുണ്ട് എങ്കിൽ ആ ഭാഗത്ത് കറ്റാർവാഴ ജെല്ല് ഉപയോഗിക്കാം.