പ്രധാനമായും വേനൽക്കാലം ആകുമ്പോൾ ആളുകൾക്ക് കൂടുതലും അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ് മൂത്രത്തിൽ കല്ല് ഉണ്ടാവുക എന്നത്. ഇത്തരത്തിൽ മൂത്രത്തിൽ കല്ല് ഉണ്ടാകുമ്പോൾ നിങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടത് ധാരാളമായി വെള്ളം കുടിക്കുക എന്നുള്ളതാണ്. ശരീരത്തിലെ ജലാംശം കുറയുന്നതാണ് മൂത്രത്തിൽ കല്ലുകൾ രൂപപ്പെടുന്ന ഒരു പ്രധാന കാരണം. എന്നാൽ ഇത്തരത്തിൽ മൂത്രത്തിൽ കല്ലുണ്ടാകുന്ന സമയത്ത് വേദന അനുഭവപ്പെട്ടു കൊണ്ടിരിക്കുമ്പോൾ ഒരിക്കലും വെള്ളം കുടിക്കാതിരിക്കുക.
ഈ സമയത്ത് വെള്ളം കുടിക്കുന്നത് വേദന വർദ്ധിപ്പിക്കാൻ കാരണമാകും. ഒരു ദിവസത്തിൽ ഒരു വ്യക്തി എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം എന്നാണ് കണക്കുകൾ പറയുന്നത്. മുത്രത്തിൽ കല്ല് ഉണ്ടാവുക എന്ന് പറയുമ്പോൾ ഇതിന് പല കാരണങ്ങളുണ്ട്. ഈ കല്ലുകൾ തന്നെ പലവിധത്തിലാണ് കാണപ്പെടുന്നത്. ശരീരത്തിൽ അമിതമായി ഉൽപാദിക്കപ്പെടുന്ന കാൽസ്യവും ഓക്സിലേറ്റുകളും കൂടിച്ചേർന്നുണ്ടാകുന്ന കാൽസ്യം ഓക്സിലറ്റ് കല്ലുകളാണ് അധികവും കാണപ്പെടാറുള്ളത്. ഇതിന്റെ വലുപ്പവും താരതമ്യേന കുറവായിരിക്കും.
പ്രോട്ടീൻ വികടിച്ച് ഉണ്ടാകുന്ന യൂറിക്കാസിഡ് നിന്നും രൂപപ്പെടുന്ന കല്ലുകളാണ് യൂറിക്കാസിഡ് സ്റ്റോണുകൾ. ഈ യൂറിക്കാസിഡ് അമിതമായി ഉല്പാദിപ്പിക്കപ്പെടുകയും അത് ശരീരത്തിന്റെ സന്ധികളിൽ നിക്ഷേപിക്കുകയും ചെയ്യുമ്പോൾ ഇതിനെ ഗൗട്ട് എന്നും, കിഡ്നിയിലേക്ക് നിക്ഷേപിക്കപ്പെടുമ്പോൾ ഇതിനെ യൂറിക്കാസിഡ് സ്റ്റോണുകൾ എന്നും പറയുന്നു. ഈ കല്ലുകൾ അധികം വലിപ്പം വരുന്നത് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. മറ്റ് പലതരത്തിലുള്ള കല്ലുകളും കാണപ്പെടുന്നുണ്ട്.
ഇത്തരത്തിൽ നിങ്ങൾക്ക് സ്റ്റോണിന്റെ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ് എങ്കിൽ നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും ചില പദാർത്ഥങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. പ്രത്യേകിച്ചും അമിതമായി പ്രോട്ടീൻ ഉൾപ്പെടുന്ന ഭക്ഷണങ്ങൾ, തക്കാളി വഴുതനങ്ങ പോലുള്ള കുരുക്കൾ ഉള്ള പച്ചക്കറികൾ ഉൾപ്പെടുത്താതിരിക്കുന്നതാണ് നല്ലത്. ശരീരത്തിന് എപ്പോഴും കൃത്യമായ അളവിൽ മാത്രം ഏതൊരു ലവണവും നൽകാൻ ശ്രമിക്കുക. അധികമായാൽ അമൃതാണെങ്കിലും വിഷമാണ് എന്നത് നിങ്ങളുടെ ഭക്ഷണകാര്യത്തിൽ ഏറ്റവും അനുയോജ്യമായ വാക്യങ്ങളാണ്.