നിങ്ങളുടെ പല്ലുകളിൽ കറ പിടിച്ചിട്ടുണ്ടോ. പല്ലുകളിലുള്ള കറയും മഞ്ഞ നിറവും അകറ്റുന്നതിന് വേണ്ടി നിങ്ങൾക്ക് വീട്ടിലിരുന്നുകൊണ്ട് ചില ഹോം റെമഡികൾ പരീക്ഷിക്കാവുന്നതാണ്. മറ്റു ചിലവുകൾ ഒന്നുമില്ല എന്നതുകൊണ്ട് തന്നെ ഏറ്റവും നാച്ചുറലായി നിങ്ങൾക്ക് നിങ്ങളുടെ പല്ലുകളെ തിളക്കമുള്ളതാക്കാം. പ്രധാനമായും മദ്യപാനം ശീലമോ പുകവലി ശീലമോ ഉള്ളവർക്ക് പല്ലുകളിൽ കറപിടിക്കുന്നത് കാണാറുണ്ട്. അതുപോലെതന്നെ ചില മരുന്നുകളുടെ ഉപയോഗത്തിന്റെ ഫലമായും പല്ലുകളിൽ കറ പിടിക്കാം.
ഇത്തരത്തിൽ പല്ലുകളിൽ കറ പിടിക്കുകയോ മഞ്ഞ നിറമാവുകയും ചെയ്യുമ്പോൾ ആളുകൾക്ക് കോൺഫിഡൻസും നഷ്ടപ്പെട്ടു പോകാറുണ്ട്. നിങ്ങൾക്കും നിങ്ങളുടെ പല്ലുകളെ വീട്ടിലിരുന്നു കൊണ്ട് നല്ല തിളങ്ങുന്നത് ആക്കുന്നതിനായി പ്രധാനമായും ആവശ്യമായ ഉള്ളത് വയനയിലയാണ്. ബിരിയാണിയും മറ്റും തയ്യാറാക്കുമ്പോൾ ഉപയോഗിക്കുന്ന വയനയില രണ്ടോ മൂന്നോ എടുക്കാം. ഇത് നല്ലപോലെ ഉണക്കിപ്പൊടിച്ചെടുത്തു ഉപയോഗിക്കാം. ഇതിലേക്ക് രണ്ടോ മൂന്നോ കരയാമ്പൂവും, കറുവപ്പട്ടയും കൂടി പൊടിച്ചെടുത്ത് ചേർക്കാം. ശേഷം അല്പം ഇന്ദുപ്പും പൊടിച്ചു ചേർക്കണം.
ഇവ മൂന്നും നല്ലപോലെ ഇളക്കി യോജിപ്പിച്ച് ദിവസവും രാവിലെ പല്ല് തേക്കുമ്പോൾ ഉപയോഗിക്കാം. ഈ മിക്സ് ഉപയോഗിച്ചാണ് നിങ്ങൾ എന്നും പല്ലുതേക്കുന്നത് എങ്കിൽ നിങ്ങളുടെ പല്ലുകളിലെ കറയും മഞ്ഞപ്പും മാറി തിളക്കം ഉള്ളതായി മാറും. നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങൾ പല്ലുതേക്കാൻ ഉപയോഗിക്കുന്ന ഉമിക്കരയിലും ഇത് മിക്സ് ചെയ്തു വയ്ക്കാം. നിങ്ങളുടെ വീട്ടിൽ നല്ല പച്ചമഞ്ഞൾ ഉണ്ടോ. എങ്കിൽ ഇത് ഉണക്കി പൊടിച്ചെടുത്ത് ഒരു ടീസ്പൂൺ അതിൽ നിന്നും മഞ്ഞൾപൊടിയെടുത്ത് ഇത് പേസ്റ്റ് രൂപം.
ആകാത്തക്ക വിധം നല്ല വെളിച്ചെണ്ണ കൂടി ഇളക്കി യോജിപ്പിക്കണം. ശേഷം ഈ പേസ്റ്റ് കൊണ്ട് ദിവസവും പല്ല് തേക്കുകയോ പല്ലിനു മുകളിൽ പുരട്ടിയിടുകയോ ചെയ്യാം. ഇങ്ങനെ സ്ഥിരമായി ചെയ്യുന്നതും പല്ലുകളിലെ മഞ്ഞനിറവും കറയും മാറാൻ സഹായിക്കും. ഏതെങ്കിലും തരത്തിലുള്ള പേസ്റ്റുകൾ ഉപയോഗിച്ചതുകൊണ്ട് നിങ്ങളുടെ പല്ലുകളിലെ കറയോ മഞ്ഞനിറമോ മാറില്ല. ഒരുപാട് കെമിക്കലുകൾ അടങ്ങിയ പേസ്റ്റ് ഉപയോഗിക്കുന്നത് നിങ്ങളുടെ പല്ലുകളിലെ ഇനാമൽ പോലും നഷ്ടപ്പെടാൻ ഇടയാക്കും. നിങ്ങൾക്കും ഈ രീതി ചെയ്തു കൊണ്ട് ഞങ്ങളുടെ പല്ലുകളെ നല്ല ആരോഗ്യത്തോടുകൂടി വെളുപ്പിക്കാം.