അസിഡിറ്റി സംബന്ധിച്ച പ്രശ്നങ്ങൾ അനുഭവിക്കാത്ത ആളുകൾ ഇല്ല എന്ന് തന്നെ വേണമെങ്കിൽ പറയാം. കാരണം അത്രത്തോളം നമ്മുടെ ഭക്ഷണം നമ്മുടെ ശരീരത്തെ ബാധിക്കുന്നുണ്ട്. പ്രത്യേകിച്ച് ഭക്ഷണമല്ല നമ്മുടെ ശരീരമാണ് എന്ന് കൂടുതൽ പ്രശ്നമായി കൊണ്ടിരിക്കുന്നു. ഇന്ന് ഒരുപാട് തരത്തിലുള്ള ബേക്കറി ഭക്ഷണങ്ങളും ഹോട്ടൽ ഭക്ഷണങ്ങളും എപ്പോഴെങ്കിലും ഒക്കെ നാം കഴിക്കാറുണ്ടാകും.എന്നാൽ ഈ ഭക്ഷണം നമ്മുടെ ശരീരത്തിനകത്ത് ചെന്ന് നമ്മുടെ ദഹന വ്യവസ്ഥയെ തന്നെ നശിപ്പിക്കുന്നു എന്നത് നാം തിരിച്ചറിയുന്നില്ല. ഇത്തരത്തിലുള്ള തിരിച്ചറിവുകൾ ഉണ്ട് എങ്കിൽ ഒരിക്കലും വീടുകളിൽ ഉണ്ടാക്കുന്ന ഭക്ഷണം അല്ലാതെ മറ്റൊന്നും കഴിക്കാൻ തുനിയില്ല.
വീടുകളിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ആണെങ്കിൽ പോലും അധികം മധുരമോ, ഉപ്പോ,മസാലയോ, എരിവും, എണ്ണയോ ചേർക്കാത്ത ഭക്ഷണങ്ങളാണ് കൂടുതൽ ഉചിതം. എന്തുതന്നെയാണെങ്കിലും അളവിൽ കൂടുതലായാൽ ഇവർ ദോഷം തന്നെയാണ്. ചെറുകുടലിലും വൻകുടലിലും ദഹന വ്യവസ്ഥയിൽ എല്ലാ ഭാഗങ്ങളിലും ഉണ്ടാകുന്ന ചെറിയ ചില ഇൻഫെക്ഷനുകൾ പോലും നിങ്ങളുടെ ദഹന വ്യവസ്ഥയെ പൂർണമായും നശിപ്പിക്കാനും അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനും ഇടയാക്കും. നമ്മുടെ ശരീരം എപ്പോഴും ഒരു ആസിഡ് പ്രവർത്തനത്തിലാണ് നിലനിൽക്കുന്നത്.
അതുകൊണ്ട് ഇത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടി ആൽക്കലൈൻ ഭക്ഷണങ്ങൾ നാം കഴിക്കണം. ദിവസവും ഒരു സാലഡ് രൂപത്തിലുള്ള ഭക്ഷണമാണ് നിങ്ങൾ കഴിക്കുന്നത് എങ്കിൽ ഈ അസിഡിറ്റി നിയന്ത്രിക്കാനാകും. ഇതിനായി അല്പം ക്യാരറ്റ്, അല്പം മൂക്കാത്ത കോവയ്ക്ക, ചെറിയ അളവിൽ സബോള, ബ്രോക്കോളി, ലച്ചൂസ് എന്നിവയെല്ലാം കൂടി നല്ലപോലെ വൃത്തിയായി കഴുകി നുറുക്കി സാലഡ് രൂപത്തിലാക്കി കഴിക്കാം. മാത്രമല്ല നിങ്ങൾക്ക് തുടർച്ചയായ അസിഡിറ്റി പ്രശ്നങ്ങൾ കൊണ്ട് സഹിക്കാനാകാത്ത ഒരു അവസ്ഥയാണ് എങ്കിൽ വാട്ടർ ട്രീറ്റ്മെന്റ് ചെയ്യാം. ഇതിനായി ഒന്നര അടി നീളമുള്ള ഒരു വലിയ തോർത്തും മുണ്ട് .
നാലോ അഞ്ചോ ആയി മടക്കിയെടുത്ത് തണുപ്പുകാലമാണെങ്കിൽ ചെറു ചൂടുവെള്ളത്തിലും, ചൂടുകാലമാണെങ്കിൽ തണുത്ത വെള്ളത്തിൽ മുക്കി പകുതി വെള്ളം മാത്രം പിഴിഞ്ഞ് കളഞ്ഞ് ആ ബാക്കി പകുതി വെള്ളത്തോട് കൂടി തന്നെ വയറിൽ അമർത്തി വയ്ക്കുക. രാത്രി ഉറങ്ങുന്ന സമയവുമാണ് ഏറ്റവും ഉചിതം. ഇങ്ങനെ ദിവസവും ചെയ്യുന്നതും ഏതെങ്കിലും അസ്വസ്ഥതകൾ ഉള്ളപ്പോൾ ആ ഭാഗത്ത് ചെയ്യുന്നതും നിങ്ങളുടെ ശരീരത്തിലെ പല അവസ്ഥകളെയും ആരോഗ്യകരമായി മാറ്റും. നിങ്ങൾക്ക് എവിടെയെങ്കിലും വേദന അനുഭവപ്പെട്ടാൽ പോലും ഈ രീതി പാലിക്കാം. ആസ്മ പോലുള്ള അവസ്ഥകൾക്കും ഇത്തരത്തിൽ തോർത്ത് നനവോടുകൂടി ചുറ്റുന്നത് നല്ലതാണ്.