നരച്ച മുടി കറുപ്പിക്കാൻ വേണ്ടി ഒരുപാട് മാർഗ്ഗങ്ങൾ നാം പരീക്ഷിച്ചിട്ടുണ്ടാകും. പലതരത്തിലുള്ള ഹെയർ ഡൈയും ഉപയോഗിച്ച് അലർജി വന്ന് തല ചൊറിഞ്ഞു പൊട്ടിയ ആളുകൾ നമുക്കിടയിൽ ഉണ്ടാകും. എന്നാൽ ഒരുതരത്തിലുള്ള അലർജിയും നിങ്ങൾക്ക് ഉണ്ടാകാതെ നിങ്ങളുടെ തലമുടി ഇഴകളെ വളരെയധികം കറുത്ത നിറത്തിലേക്ക് കൊണ്ടുവരുവാൻ പ്രകൃതിദത്തമായ മാർഗം നമുക്ക് പ്രയോഗിക്കാം. ഈ ഡൈ തയ്യാറാക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന വസ്തുക്കളെല്ലാം തന്നെ പ്രകൃതിയിൽ നിന്നും ഉള്ളവയാണ്.
അതുകൊണ്ടുതന്നെ യാതൊരു വിധത്തിലുള്ള സൈഡ് എഫക്ടുകളും ഉണ്ടാകില്ല എന്നത് ഉറപ്പാണ്. രണ്ടു തണ്ട് കറ്റാർവാഴ അങ്ങനെ തന്നെ കഴുകി വൃത്തിയാക്കി എടുക്കാം. കറ്റാർവാഴയുടെ നടുഭാഗം പിളർന്ന് ഇതിലേക്ക് ഒരു സ്പൂൺ ഉലുവ നല്ലപോലെ അമർത്തി വെച്ചു കൊടുക്കാം. ഇത് ഒരു ദിവസം മുഴുവൻ റസ്റ്റ് ചെയ്യാനായി വയ്ക്കുക. ഇങ്ങനെ വയ്ക്കുന്നത് വഴി ആ ഉലുവ മുഴുവനായും കുതിർന്നു കിട്ടും. ശേഷം ഡൈ തയ്യാറാക്കാം. ഉലുവ മുഴുവനായും കറ്റാർവാഴ തണ്ടിൽ നിന്നും ഒരു മിക്സി ജാറിലേക്ക് മാറ്റുക ഇതിനോടൊപ്പം തന്നെ കറ്റാർവാഴ ജെല്ലും ചേർത്തു കൊടുക്കാം.
മിക്സി ജാറിൽ നല്ല പേസ്റ്റ് രൂപത്തിൽ ഇത് അരച്ചെടുക്കുക. ശേഷം ഇതിലേക്ക് 2 സ്പൂൺ തൃപ്പല്ലി പൊടി ചേർക്കാം. തൃപ്പല്ലി മുടിയിഴകൾക്ക് കഴുപ്പ് ലഭിക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇത് മൂന്നും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ഒരു പാത്രത്തിൽ മൂടി വയ്ക്കാം. ഒരിക്കലും ഇത് പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിച്ചുവയ്ക്കരുത് ഇരുമ്പ്, സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കുക. മൂടിവെച്ച് പിറ്റേദിവസം ആണ് ഇത് എടുത്ത് ഉപയോഗിക്കേണ്ടത്. പിറ്റേദിവസം പാത്രത്തിന്റെ മോഡി തുറക്കുമ്പോൾ നിങ്ങൾ ഞെട്ടും എന്നത് ഉറപ്പാണ്.
കാരണം മഞ്ഞ നിറത്തിൽ മൂടിവെച്ച മിക്സ് കറുത്ത നിറത്തിലേക്ക് മാറിയിരിക്കും. കട്ടിയുള്ള കൊഴുകൊടുത്ത ഒരു പേസ്റ്റ് ആണ് നിങ്ങൾക്ക് ലഭിക്കുക. മുടിയിഴകളിൽ ഇത് തേച്ചുപിടിപ്പിക്കാൻ അല്പം ബുദ്ധിമുട്ടാണ്. എന്നതുകൊണ്ട് തന്നെ ഇതിനെ ഒന്ന് ലൂസ് ആക്കാൻ വേണ്ടി ചുവന്നുള്ളി നീര് ചേർത്തു കൊടുക്കാം. ഇങ്ങനെ ഒരു നല്ല ഡൈ നിങ്ങൾക്ക് വീട്ടിൽ തന്നെ നാച്ചുറൽ ആയി തയ്യാറാക്കാം. തീർച്ചയായും നിങ്ങൾക്ക് ഇത് വളരെയധികം ഉപകാരപ്പെടും.