പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് പുറം വേദന. എന്നാൽ പുറം വേദനയെ എപ്പോഴും നിസ്സാരമായി മാത്രം വിചാരിക്കരുത്. കാരണം പുറം വേദനയ്ക്ക് പല രീതിയിലുള്ള എഫക്ട് ഉണ്ടാക്കാൻ സാധിക്കും. നമ്മുടെ ശരീരത്തിന്റെ ആരോഗ്യമനുസരിച്ച് പുറംവേദന ഉണ്ടാകുന്നത് സഹിക്കാനുള്ള ശക്തിയും വ്യത്യാസപ്പെട്ടിരിക്കും. ഈ രീതിയിൽ തന്നെ പുറംവേദന ഉണ്ടാക്കുന്ന കാരണങ്ങളും പലരിലും പലതായിരിക്കും. ചിലർക്ക് ഡിസ്ക് താളം തെറ്റുകയോ ഡിസ്കിന്റെ സ്ഥാനം മാറുകയോ ചെയ്യുന്നതുമൂലം പുറം വേദന ഉണ്ടാകാറുണ്ട്.
മറ്റു ചിലർക്ക് പുറംവേദനയെ തുടർന്ന് കാലുകളിലേക്കും വേദന ഇറങ്ങുന്ന രീതിയിൽ അനുഭവപ്പെടാറുണ്ട്. നട്ടെല്ലിൽ നിന്നും കാലുകളിലേക്ക് പോകുന്ന സയാറ്റിക്ക് ഞരമ്പുകൾക്ക് ഡാമേജ് സംഭവിക്കുന്നതാണ് ഇങ്ങനെ കാലുകളിലേക്ക് വേദന ഇറങ്ങുന്നതിന്റെ കാരണം. ഗർഭാശയ സംബന്ധമായ വേദനകളുടെ അനുബന്ധിച്ചും പുറം വേദന ഉണ്ടാകുന്നുണ്ട് എങ്കിൽ സൂക്ഷിക്കണം. ഇത്തരം വേദനകളോടൊപ്പം തന്നെ മറ്റു ചില ലക്ഷണങ്ങളും കൂടി കാണും. വയറുവേദന ഉണ്ടാക്കാം, ചിലർക്ക് ബ്ലീഡിങ് ഉണ്ടാകും, ശർദി ഉണ്ടാകാം, വായക്ക് ഒരു കൈപ്പ് രസം എന്നിവയെല്ലാം.
ഗർഭാശയ സംബന്ധമായ പുറം വേദനയോടെ അനുബന്ധിച്ച് ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള വേദനകളാണ് എങ്കിൽ അല്പം കൂടുതൽ കരുതൽ നൽകേണ്ടതുണ്ട്. നിങ്ങൾ ഐടി സംബന്ധമായ ജോലികൾ ചെയ്യുന്ന ആളുകളാണ് എങ്കിൽ ഒരുപാട് സമയം ഒരേ പൊസിഷനിൽ തന്നെ ഇരിക്കേണ്ടതായി വരാറുണ്ട്. ഇത് നിങ്ങളുടെ നട്ടെല്ലിന് ക്ഷതം സംഭവിക്കാൻ കാരണമാകും. അതുകൊണ്ട് ഒറ്റ ഇരുപ്പ് ഇരിക്കാതെ ഇടയ്ക്ക് ജോയിന്റുകൾക്കും നട്ടെല്ലിനും എല്ലാം തന്നെ ഒരു മൂവ്മെന്റ് കൊടുക്കുന്നത് നന്നായിരിക്കും.
നിങ്ങളുടെ കമ്പ്യൂട്ടർ, ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയെല്ലാം നിങ്ങൾക്ക് നിവർന്നിരുന്നു നോക്കാൻ പറ്റുന്ന രീതിയിലേക്ക് സെറ്റ് ചെയ്യേണ്ടതാണ്. നട്ടെല്ല് വളഞ്ഞിരിക്കുന്ന രീതിയും നട്ടെല്ലിന്റെ രൂപത്തിന് ക്ഷതം സംഭവിക്കുന്ന രീതിയിലുള്ള കിടപ്പും എല്ലാം തന്നെ പല രീതിയിലും നിങ്ങളുടെ നടുവിന് വേദന ഉണ്ടാക്കും. എപ്പോഴും സേഫ് ആയ ഒരു പൊസിഷനിൽ കിടക്കാനും ഇരിക്കാനും ശ്രദ്ധിക്കുക. സിവിയർ പെയിൻ ഉണ്ട് എങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കണ്ട് ഇതിനു വേണ്ട ചികിത്സകൾ ചെയ്യുക.