ഗുരുവായൂരപ്പനെ കാണാൻ ഇനി നിങ്ങൾ കാത്തു നിൽക്കേണ്ടതില്ല.

ഒരു മനുഷ്യജീവിതത്തിന് ദൈവാനുഗ്രഹം ഇല്ലാതെ ഒരിക്കലും ഒരു സ്റ്റെപ്പ് പോലും മുന്നോട്ടു പോകാൻ സാധിക്കില്ല. ദേവന്മാരിൽ ഏറ്റവും അധികം ആളുകൾ മനസ്സുകൊണ്ട് ആരാധിക്കുന്ന സ്നേഹം കൊണ്ട് മൂടുന്ന ഒരു ഈശ്വര സങ്കല്പമാണ് ഗുരുവായൂരപ്പൻ. ഗുരുവായൂരപ്പന്റെ ഒരുപാട് കഥകൾ നാം പറഞ്ഞു അറിഞ്ഞും മനസ്സിലാക്കിയിരിക്കും.

   

ഗുരുവായൂരപ്പൻ നിങ്ങളുടെ സ്വപ്നങ്ങളിൽ വരുന്ന സമയത്ത് ക്ഷേത്രദർശനം നടത്തുക എന്നത് ഏറ്റവും അധികം ആവശ്യമായിട്ടുള്ള ഒരു കാര്യമാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ പോയിട്ടുള്ള ആളുകൾക്കറിയാം അവിടുത്തെ ജന തിരക്ക്. ഗുരുവായൂരപ്പനെ ഒരു നോക്കു കാണാൻ ഒരുപാട് മണിക്കൂറുകൾ ക്യൂ നിന്നാണ് ആളുകൾ അങ്ങോട്ടേക്ക് എത്തുന്നത്. ഇങ്ങനെ ഒരുപാട് സമയം ക്യൂ നിന്നെത്തുമ്പോഴേക്കും ആളുകളുടെ ശരീരം തളർന്നുവെങ്കിലും.

ഗുരുവായൂരപ്പനെ ഒരു നോക്കു കാണുമ്പോൾ ഇവരുടെ മനസ്സിന്റെ എനർജി ഒരുപാട് ഉയരും. ഗുരുവായൂരപ്പനെ ഒന്ന് ദർശിച്ചാൽ മാത്രം മതി നമക്ക് ഒരുപാട് അനുഗ്രഹങ്ങൾ ലഭിക്കും. ഏതെങ്കിലും തരത്തിലുള്ള തിരക്കുകളിൽ ഉള്ള സമയങ്ങളിൽ ഗുരുവായൂരപ്പന് ഒരു നോക്ക് കണ്ടേ മതിയാകൂ എന്ന് ആഗ്രഹം മനസ്സിലുള്ളപ്പോൾ, നിങ്ങൾക്ക് നിൽക്കാതെ തന്നെ ഗുരുവായൂരപ്പനെ കാണാനുള്ള ഒരു അവസരം ഉണ്ട്.

ഇങ്ങനെ ഗുരുവായൂരപ്പനെ ക്യൂ നിൽക്കാതെ തന്നെ പെട്ടെന്ന് തന്നെ കാണാനുള്ള അവസരം നിങ്ങൾക്ക് ലഭിക്കുന്നത്, ഗുരുവായൂരപ്പൻ നെയ് വിളക്ക് വഴിപാടായി സമർപ്പിക്കുന്നതിലൂടെയാണ്. ഒരു നെയ് വിളക്കിന് ആയിരം രൂപയാണ് ചെലവ് വരുന്നത്. 5 നെയ് വിളക്ക് ഒരുമിച്ച് വഴിപാട് നേരുന്ന സമയത്ത് 4500 രൂപയ്ക്ക് നിങ്ങൾക്ക് ലഭിക്കും. പ്രായംചെന്ന ആളുകളാണെങ്കിൽ പുലർച്ചെ നാലുമണി മുതലുള്ള ക്യൂവിൽ നിന്നാൽ വളരെ പെട്ടെന്ന് തന്നെ ദർശനത്തിലേക്ക് എത്തും.

Leave a Reply

Your email address will not be published. Required fields are marked *