ഒരു ദിവസം കൂടുതൽ ഉന്മേഷത്തോടെ ഇരിക്കുന്നതിന് വേണ്ടി നമ്മുടെ ശരീരത്തിലെ എല്ലാ തരത്തിലുള്ള ന്യൂട്രിയൻസും, മിനറൽസും എല്ലാം തന്നെ നല്ലപോലെ പ്രവർത്തിക്കേണ്ടതുണ്ട്. ഇത്തരത്തിൽ ശരീരത്തിന് ഈ നോട്ട്സും മിനറൽസും ഒന്നും സ്വന്തമായി ഉൽപ്പാദിപ്പിക്കാൻ സാധിക്കുന്നതല്ല. എന്നതുകൊണ്ട് തന്നെ നമ്മുടെ ഭക്ഷണരീതിയിലൂടെ ഇവ ശരീരത്തിലേക്ക് എത്തിക്കേണ്ടതുണ്ട്. ശരീരത്തിന്റെ.
രോഗപ്രതിരോധശേഷി കൃത്യമായ രീതിയിൽ നിലനിൽക്കാതെ വരുന്ന സമയത്ത് ഇത് ശരീരത്തിന് എതിരായി തന്നെ പ്രവർത്തിക്കുന്ന ചില സാഹചര്യങ്ങൾ ഉണ്ട്. ഇതിന് ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ എന്ന് പറയുന്നു. ഇങ്ങനെ ഓട്ടോ ഇമ്മീഷൻ നിങ്ങളുടെ ശരീരത്തിൽ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് പലതരത്തിലുള്ള രോഗങ്ങളും പെട്ടെന്ന് തന്നെ വന്നുചേരാം. തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ, സന്ധിവാതം പോലുള്ള രോഗാവസ്ഥകൾ.
അതുപോലെതന്നെ പല അവയവങ്ങളുടെയും നാശത്തിനുപോലും ഈ രോഗ കാരണങ്ങൾ ഇടയാക്കും. ഇങ്ങനെ നിങ്ങളുടെ ശരീരത്തിന്റെ ഇമ്മ്യൂണിറ്റി പവർ നിലനിർത്തുന്നതിനായി പ്രധാനമായും ആവശ്യമായുള്ളത് വിറ്റാമിൻ സി എന്ന കണ്ടന്റ് ആണ്. പുളി രസമുള്ള എല്ലാ പഴങ്ങളും പച്ചക്കറികളും ഇതിനുവേണ്ടി ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്താം. വെളുത്തുള്ളി, ഇഞ്ചി, മഞ്ഞൾ എന്നിങ്ങനെയുള്ളവയും ഈ ഇമ്മ്യൂണിറ്റി പവർ വർദ്ധിപ്പിക്കാൻ സഹായിക്കുന്നവയാണ്.
അതുപോലെതന്നെ ശരീരത്തിന്റെ നീർക്കെട്ടുകൾ കുറയ്ക്കുന്ന രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഒരുപോലെ സഹായിക്കുന്ന ഒന്നാണ് വിറ്റാമിൻ ഡി. പല ഓർഗൻ മീറ്റുകളിൽ നിന്നും സൂര്യപ്രകാശം എന്നിങ്ങനെയുള്ളതിൽ നിന്നും ഈ വിറ്റാമിൻ ഡി നമുക്ക് ധാരാളമായി ലഭിക്കുന്നുണ്ട്. ശരീരത്തിലേക്ക് പലതരത്തിലുള്ള രോഗാണുക്കൾ കടന്നു ശരീരത്തെ ആക്രമിക്കാതിരിക്കാൻ വിറ്റമിൻ എ ഒരു പരിധിവരെ സഹായിക്കുന്നു. ഇങ്ങനെ ഓരോ വിറ്റമിനും നമ്മുടെ ശരീരത്തിന് ഒരുപാട് ആവശ്യമുള്ളവയാണ്.