ഒരുപാട് പേർക്ക് രക്തക്കുറവ് മൂലം ഉണ്ടാകുന്ന പ്രശ്നമാണ് അനീമിയ എന്നു പറയുന്നത്. ചിലർക്ക് അനിമയ ഉണ്ടോ എന്ന് തന്നെ അറിയാതെ ജീവിക്കുന്നവരുണ്ട്. ചിലരാണെങ്കിൽ അനീമിയ ശരീരത്തിൽ വരുമോ എന്ന് ആലോചിച്ചു ടെൻഷൻ അടിച്ചു നടക്കുന്നവരുമുണ്ട്. എന്താണ് യഥാർത്ഥത്തിൽ അനീമിയ അതിന്റെ ലക്ഷണങ്ങളും കാരണങ്ങളും പരിഹാരങ്ങളുമെന്നത് നമുക്കൊന്ന് മനസ്സിലാക്കാം. രക്തത്തിൽ ഉണ്ടാകുന്ന ഹീമോഗ്ലോബിന്റെ അളവ് അല്ലെങ്കിൽ ചുവന്ന രക്താണുക്കളുടെ.
അളവ് കുറയുന്ന ഒരു അവസ്ഥയാണ് അനീമിയ എന്ന് പറയുന്നത്. ഇങ്ങനെ സംഭവിക്കുന്ന സമയത്ത് നമുക്ക് ശ്വാസം കിട്ടാതെ വരുന്ന ഒരു അവസ്ഥ അതായത് കൃത്യമായി ഒന്ന് ശ്വസിക്കാൻ പറ്റാത്ത അവസ്ഥയാണ് അനീമിയ വന്നു കഴിഞ്ഞാൽ ഉണ്ടാകുന്നത്. പ്രധാനമായിട്ടും സ്ത്രീകളിലാണ് അനീമിയ അധികവും കണ്ടുവരുന്നത്. അതായത് അമിതമായുള്ള രക്തസ്രാവം, പൈൽസ്, അൾസർ എന്നിവ.
മുലം ഉണ്ടാകുന്ന രക്ത സ്രാവം, പീരീഡ്സ് സമയത്തുണ്ടാകുന്ന രക്തസ്രാവം, തുടങ്ങി നിരവധി പ്രശ്നങ്ങളാണ് സ്ത്രീകളിൽ അനീമിയ ഉണ്ടാകാൻ ആയി കാരണമായി കണ്ടു വരുന്നത്. അതേപോലെതന്നെ അനീമിയ എന്നുപറയുന്നത് ജനറ്റിക് ആയിട്ടും ചിലവർക്ക് കിട്ടുന്നതാണ്. അനീമിയ വന്നു കഴിഞ്ഞാൽ ഉണ്ടാകുന്ന പ്രധാന ലക്ഷണങ്ങൾ ആണ് ക്ഷീണം, തളർച്ച.
അതുപോലെതന്നെ പഴയ രീതിയിൽ ജോലികൾ ഒന്നും ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥ. എപ്പോഴും കിടക്കണം എന്നുള്ള ഒരു മാനസിക ബുദ്ധിമുട്ട്, തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് അനീമിയ വന്നു കഴിഞ്ഞാൽ ഉണ്ടാകുന്നത്. നിങ്ങൾക്കും ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുമ്പോൾ ഉടൻതന്നെ ഒരു ഡോക്ടറുടെ സഹായം തേടുക.