ശരീരത്തിന് നെഞ്ചിന് താഴെയായി പയർ വിത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഒരു അവയവമാണ് കിഡ്നി. ശരീരത്തിലെ പല ഹോർമോണുകളും ഉല്പാദിപ്പിക്കുന്നതും, പല ഹോർമോളെയും നിയന്ത്രിക്കുന്നതും, ശരീരത്തിലെ ആവശ്യമില്ലാത്ത വിശ്വവസ്തുക്കളെ ദഹിപ്പിച്ച് മൂത്രമാക്കി പുറത്തു കളയുകയും ചെയ്യുന്ന പ്രവർത്തനമാണ് കിഡ്നി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഈ കിഡ്നിക്ക് ഏതെങ്കിലും രോഗാവസ്ഥ ബാധിക്കുകയാണ്.
കിഡ്നിയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ചെയ്യുന്ന സമയം ശരീരത്തിലെ മറ്റു പല രോഗങ്ങളും വന്നുകൂടാൻ സാധ്യതകൾ കൂടുതൽ. നിങ്ങളുടെ ശരീരത്തിനുള്ള വിഷ വസ്തുക്കളെയാണ് കിഡ്നി ദഹിപ്പിച്ചു കളയുന്നത് എന്നതുകൊണ്ടുതന്നെ കിഡ്നിക്ക് സംഭവിക്കുമ്പോൾ ഈ വിഷ വസ്തുക്കൾ ശരീരത്തിൽ അടിഞ്ഞു കൂടുകയും ചെയ്യുന്നു. അതുപോലെതന്നെ മൂത്രം പോകുന്നതിന് തടസ്സം ഉണ്ടാവുകയും മൂത്രത്തിന്റെ അളവ് കുറയുകയും ചെയ്യാം.
കാലുകളിൽ നീർക്കെട്ട് ഉണ്ടാകുന്നത് കിഡ്നി രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. നേരിട്ടതിനോടൊപ്പം തന്നെ കാലിന്റെ നിറം ഇരുണ്ട് വരുന്നതും ഈ കിഡ്നി രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. കിഡ്നിക്ക് തകരാറുകൾ സംഭവിക്കുന്ന സമയത്ത് രക്തക്കുറവ് ശരീരത്തിൽ ഉണ്ടാകാം. രക്തക്കുറവ് ഉണ്ടാകുന്നത് കൊണ്ട് തന്നെ വ്യക്തിക്ക് അമിതമായി ക്ഷീണവും തളർച്ചയും അനുഭവപ്പെടാറുണ്ട്.
കണ്ണുകളിലേക്ക് ചെറിയ മഞ്ഞ നിറം ഉണ്ടാകുന്നത് കിഡ്നി രോഗത്തിന് ലക്ഷണങ്ങളിൽ ഒന്നാണ്. അകാരണമായി വയറു വീർത്തു വരികയും, വയറിനകത്ത് ധാരാളമായി വെള്ളം കെട്ടിനിൽക്കുന്ന ഒരു അവസ്ഥ തോന്നുകയും ചെയ്യുന്നുണ്ടെങ്കിൽ ഇത് കിഡ്നി നശിച്ചു തുടങ്ങി എന്നതിന്റെ പ്രധാന ലക്ഷണമാണ്. മൂത്രത്തിലൂടെ അമിതമായി പ്രോട്ടീൻ ക്രിയാറ്റിനും എന്നിവ നഷ്ടപ്പെടുന്നത് കൊണ്ട് തന്നെ മൂത്രം പതഞ്ഞു വരുന്നതായും കാണാറുണ്ട്.