പലർക്കും അനുഭവപ്പെടുന്ന ഒരു പ്രധാന ബുദ്ധിമുട്ടാണ് അസിഡിറ്റി എന്നത്. അസിഡിറ്റി പ്രശ്നമുള്ള ആളുകളാണ് ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഇതിന്റെ ബുദ്ധിമുട്ട് വളരെയധികം കൂടിവരുന്നതായി കാണാറുണ്ട്. വളരെക്കാലം നീണ്ടുനിൽക്കുന്ന അസിഡിറ്റി പ്രശ്നങ്ങൾ, തുടർച്ചയായി ഉണ്ടാകുന്ന അസിഡിറ്റി പ്രശ്നങ്ങൾ ചില അൾസറുകൾക്കും, തുടർന്ന് ക്യാൻസറിനും പോലും കാരണമാകാറുണ്ട്.
അതുകൊണ്ടുതന്നെ നിങ്ങൾക്കുണ്ടാകുന്ന അസിഡിറ്റിയെ നിസ്സാരമായി ഒരിക്കലും തള്ളിക്കളയരുത്. പ്രധാനമായും ഈ അസിഡിറ്റി പ്രശ്നം ഉണ്ടാകുന്നതിന്റെ കാരണം നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങൾ അല്ല. ഭക്ഷണം കഴിക്കുന്ന രീതിയാണ്. മിക്ക ആളുകളും ചെയ്യുന്ന ഒരു തെറ്റാണ് ഭക്ഷണം കഴിഞ്ഞ ഉടനെ കയറി കിടന്നുറങ്ങുക എന്നുള്ളത്. എന്നാൽ ഇതാണ് നിങ്ങൾക്ക് അസിഡിറ്റി ഉണ്ടാകുന്നതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം.
ഒരിക്കലും ഭക്ഷണം കഴിച്ച ഉടൻതന്നെ കയറിക്കിടന്ന് ഉറങ്ങാനോ, കിടക്കാനോ പോലും പാടുള്ളതല്ല. അല്പം കട്ടിയായ ഭക്ഷണമാണ് നിങ്ങൾ കഴിക്കുന്നത് എങ്കിൽ തീർച്ചയായും ഒന്നോ രണ്ടോ റൗണ്ട് നടന്ന ശേഷം മാത്രം കിടക്കുക. അതുപോലെതന്നെ ഭക്ഷണം കഴിച്ച് അധികം വൈകാതെ കുനിഞ്ഞു നിന്നുകൊണ്ടുള്ള ജോലികൾ ചെയ്യാതിരിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ നാം കഴിച്ച ഭക്ഷണം അന്നനാളത്തിൽ നിന്നും.
ആമാശയത്തിലേക്ക് പോകുന്ന വഴിക്ക്, തിരിച്ചു വീണ്ടും അന്നനാളത്തിലേക്ക് വരുന്നു. ഇങ്ങനെ വരുന്നതാണ് മിക്ക സാഹചര്യങ്ങളിലും ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. പലർക്കും പല രീതിയിലായിരിക്കും ഈ ഗ്യാസിന്റെതായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുക. അസിഡിറ്റി പ്രശ്നങ്ങൾ തുടർച്ചയായി ഉണ്ടാകുന്ന ആളുകളാണ് എങ്കിൽ, ധാരാളമായി ഭക്ഷണത്തിൽ തൈര്, പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്താനായി ശ്രദ്ധിക്കുക.