തുണികൾ വൃത്തിയായി കഴുകിയെടുക്കുക എന്നതാണ് വീട്ടമ്മമാർക്ക് പലപ്പോഴും പ്രയാസമാകുന്നത്. അതിൽ തന്നെ വെള്ള നിറത്തിലുള്ള തുണികൾ ആണെങ്കിൽ അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന കരകൾ കളയുവാനും അതിൻറെ വെൺമ കാത്തുസൂക്ഷിക്കുവാനും ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും. പ്രത്യേകിച്ചും കുട്ടികളുടെ യൂണിഫോം ഷർട്ടുകൾ അതിലെ കറകൾ കളഞ്ഞു കഴുകി വൃത്തിയാക്കുക എന്നത്.
തലവേദന പിടിച്ച ഒരു പണി തന്നെ. ഷർട്ടിലെ കോളറുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറയും അഴുക്കും പെട്ടെന്നൊന്നും അലക്കിയാൽ പോകുന്നതല്ല. വളരെ ഈസിയായി ഇത് മാറ്റിയെടുക്കാനുള്ള ചില കിടിലൻ ടിപ്പുകൾ ഈ വീഡിയോയിൽ പറയുന്നു. ഇതുകൂടാതെ അടുക്കള ജോലി എളുപ്പമാക്കുവാനും കുറഞ്ഞ സമയം കൊണ്ട് ചെയ്തു തീർക്കാനുമുള്ള നിരവധി ടിപ്പുകൾ വേറെയുമുണ്ട് കവറിൽ നിന്ന്.
ഓയിൽ കുപ്പിയിലേക്ക് മാറ്റുന്ന സമയത്ത് നമ്മൾ എത്ര തന്നെ സൂക്ഷിച്ചു ഒഴിച്ചാലും അത് പലപ്പോഴും തറയിൽ പോകാറുണ്ട്. മിക്കവാറും കിച്ചൻ ടവൽ ഉപയോഗിച്ചാണ് നമ്മൾ ക്ലീൻ ചെയ്ത് എടുക്കാറുള്ളത് എന്നാൽ അങ്ങനെ ചെയ്യുമ്പോൾ പിന്നീട് അത് ക്ലീൻ ചെയ്ത് എടുക്കുക എന്നതാണ് കൂടുതൽ പ്രയാസം. ഇതിനായി നമ്മൾ ഉപയോഗിക്കേണ്ടത് കുറച്ചു ഗോതമ്പ് പൊടിയോ അല്ലെങ്കിൽ മൈദ പൊടിയോ ആണ് എണ്ണ പോയ ഭാഗത്ത്.
ഇത് കുറച്ചു തൂങ്ങിക്കൊടുത്ത് നല്ലപോലെ പേപ്പർ കൊണ്ട് തുടച്ചെടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ക്ലീൻ ആവുകയും എണ്ണയുടെ പാട് പോലും അവിടെ ഉണ്ടാവുകയില്ല. ഷർട്ട് ക്ലീൻ ചെയ്യുമ്പോൾ കോളറിലും കൈക്കുഴിയുടെ ഭാഗത്തും ആയിരിക്കും കൂടുതൽ വിയർപ്പും അഴുക്കും ഉണ്ടാവുക. എത്രതന്നെ ഡിറ്റർജന്റ് ഉപയോഗിച്ചാലും അത് പൂർണ്ണമായും മാറി കിട്ടണമെന്നില്ല. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.