ഒട്ടുമിക്ക വീടുകളിലെയും പ്രധാന ശല്യക്കാരാണ് പാറ്റ ഉറുമ്പ് പല്ലി തുടങ്ങിയ ജീവികൾ. ഭക്ഷണ സാധനങ്ങൾ തുറന്നു വെച്ചാൽ അപ്പോൾ തന്നെ അതിൽ കയറി ഇരിക്കും. അതുകൊണ്ട് തന്നെ ഇവരെ കൊണ്ടുള്ള ശല്യം പറഞ്ഞറിയിക്കാൻ പറ്റുന്നതിലും കൂടുതലാണ്. പ്രത്യേകിച്ചും കുട്ടികൾ ഉള്ള വീടുകൾ ആണെങ്കിൽ പലയിടത്തും ആയി ചോക്ലേറ്റും ബിസ്ക്കറ്റും എല്ലാം വാരിവിതറുമ്പോൾ അവയിൽ പെട്ടെന്ന് തന്നെ.
ഉറപ്പുകൾ വരാറുണ്ട്. ഇവയെ ഓടിക്കാനുള്ള ഒരു അടിപൊളി ടിപ്പാണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. വീട്ടിലുള്ള ഇൻഗ്രീഡിയൻസ് വെച്ച് തന്നെ നമുക്ക് അത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ആദ്യം തന്നെ ഒരു ബൗൾ എടുത്ത് അതിലേക്ക് നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു ഷാംപൂ രണ്ട് ടീസ്പൂൺ ചേർക്കുക. പിന്നീട് അതിലേക്ക് നാല് ടേബിൾ സ്പൂൺ.
വെളുത്ത വിനാഗിരി കൂടി ചേർത്തു കൊടുക്കണം വിനാഗിരി കയ്യിൽ ഇല്ലാത്തവർ നാരങ്ങയുടെ നീര് ചേർത്ത് കൊടുത്താലും മതിയാകും. അതിലേക്ക് കുറച്ചു വെള്ളവും കൂടി ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം ഒരു സ്പ്രേ ബോട്ടിലേക്ക് ഈ മിശ്രിതം മാറ്റുക. ഉറുമ്പുകളും പാറ്റകളും കൂടുതലായി കാണപ്പെടുന്ന ഭാഗങ്ങളിൽ ഇത് സ്പ്രേ ചെയ്തു കൊടുത്താൽ മതിയാവും.
കൂടുതലായും കിച്ചൻ സിങ്കിലും ഡൈനിങ് ടേബിളുകളിലും എല്ലാം ഉറുമ്പിനെയും പാർട്ടിയുടെയും ശല്യം കൂടുതലാണ് ആ ഭാഗങ്ങളിൽ ഈ സ്പ്രേ ഉപയോഗിച്ച് തുടച്ച് എടുത്താൽ കുറച്ചു സമയം കൊണ്ട് തന്നെ ഇവ പൂർണ്ണമായും ഇല്ലാതാകും. യാതൊരു ദോഷവും ഇല്ലാത്ത ഈ രീതി ആർക്കുവേണമെങ്കിലും ചെയ്തു നോക്കാവുന്നതാണ്. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.