നിത്യജീവിതത്തിൽ ഉപകാരപ്രദമാകുന്ന ഒരുപാട് ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആരും തന്നെ പറഞ്ഞു തരാത്ത വളരെ യൂസ്ഫുൾ ആയ ആ ടിപ്പുകളെ കുറിച്ച് വ്യക്തമായി തന്നെ ഇതിലൂടെ മനസ്സിലാക്കാം. കുറച്ചു സമയം കൊണ്ട് വീട് ക്ലീൻ ചെയ്യാനുള്ള അടിപൊളി സൂത്രങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റബർബാന്റുകൾ നമ്മൾ ഒന്നിച്ച് വാങ്ങിച്ചു സൂക്ഷിക്കുമ്പോൾ.
അവ പരസ്പരം ഒട്ടിപ്പിടിക്കാറുണ്ട് എന്നാൽ അത് ഒഴിവാക്കാനായി അതിൽ കുറച്ച് പൗഡർ അല്ലെങ്കിൽ വാസലിൻ പുരട്ടി കൊടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്താൽ ഒരിക്കലും റബ്ബർബാൻഡുകൾ പരസ്പരം ഒട്ടിപ്പിടിക്കുകയില്ല. പലപ്പോഴും വെളിച്ചെണ്ണയുടെ കുപ്പി എടുക്കുമ്പോൾ നമ്മുടെ കയ്യിൽ നിന്നും തെന്നി പോകാറുണ്ട് എന്നാൽ അതിനു പരിഹാരമായി അതിനു ചുറ്റും ഒരു തുണി ചുറ്റിയതിന് ശേഷം.
റബർബാൻഡ് ഇട്ടു കൊടുക്കുക ഇങ്ങനെ ചെയ്താൽ ഒരിക്കലും പോവുകയില്ല. ഇതുപോലെതന്നെ നെയ്യിന്റെ കുപ്പിയാണെങ്കിലും അത് പെട്ടെന്ന് നമ്മുടെ കയ്യിൽ നിന്നും വീണു പോകും അതിലും ഇതുപോലെ തുണി ചുറ്റി കൊടുക്കാവുന്നതാണ്. എല്ലാ വീടുകളിലും ഹാൻഡ് വാഷ് ഉണ്ടാവും എന്നാൽ പലപ്പോഴും കുട്ടികൾ അത് കൂടുതൽ ഞെക്കി കളയാറാണ് പതിവ് അതിനു പരിഹാരമായി.
കുപ്പിയുടെ മുകളിലായി 2 ബാന്റുകൾ ഇടുക. ഇങ്ങനെ ചെയ്താൽ വളരെ കുറച്ച് ഹാൻഡ് വാഷ് മാത്രമേ പുറത്തേക്ക് വരികയുള്ളൂ. വീട്ടിലെ മാറാല തട്ടാൻ പലപ്പോഴും നമുക്ക് മടിയാണ് എന്നാൽ അതിനുള്ള നല്ല കിടിലൻ ടെക്നിക്കും ഇതിൽ പറയുന്നുണ്ട് കുറച്ച് റബർബാന്റുകൾ ഉപയോഗിച്ച് ഈ പണി എളുപ്പത്തിൽ ആക്കാം. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.