സാധാരണയായി ഒരു വീട്ടിലേക്ക് ഏറ്റവും ആവശ്യമായ ഘടകങ്ങളിൽ ഒന്നാണ് കറിവേപ്പില. ഏത് കറി ഉണ്ടാക്കിയാലും അതിൽ കറിവേപ്പില ഇല്ലാതെ ചെയ്യാറില്ല. ഇങ്ങനെ നിങ്ങളുടെ വീട്ടിൽ കറി ഉണ്ടാക്കുന്ന സമയത്ത് കറിവേപ്പില വാങ്ങാനായി കടയിലേക്കോ മറ്റോ പോകേണ്ടതില്ല. കടയിൽ നിന്നും വാങ്ങുന്ന കറിവേപ്പില ധാരാളമായി അളവിൽ വിഷാംശം അടങ്ങിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഒരു വീടായാൽ നിർബന്ധമായും ഒരു കറിവേപ്പില നട്ടുവളർത്തുന്നതാണ് ഉത്തമം. നിങ്ങളുടെ വീട്ടിലും ഒരു കറിവെപ്പ് എങ്കിലും നട്ടു വളർത്താൻ ശ്രമിക്കുക. നാടൻ കറിവേപ്പില ഉപയോഗിച്ച് നിങ്ങൾക്ക് ഒരുപാട് തരത്തിലുള്ള പ്രയോജനങ്ങൾ ഉണ്ടാകും. പ്രധാനമായും കറിവേപ്പില വളർത്തുന്ന സമയത്ത് ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു കാര്യമാണ് ഇത് തഴച്ചു വളരുന്നില്ല എന്നത്.
നിങ്ങളുടെ വീട്ടിൽ കറിവേപ്പില തഴച്ചു വളരുന്നതിനും ഇതിന്റെ ഇലകൾ ധാരാളമായി കുലകുത്തി ഉണ്ടാകുന്നതിനും ഈ ഒരു കാര്യം ചെയ്യാം. ഈ ഒരു എളുപ്പ വിദ്യയിലൂടെ നിങ്ങളുടെ വീട്ടിലെ കറിവേപ്പില ഇനി തഴച്ച് വളരുന്നത് കാണാം. കറിവേപ്പില ഇങ്ങനെ തഴച്ചു വളരാനായി കടലപ്പിണ്ണാക്ക് ആണ് ആവശ്യം.
കടലപ്പിണ്ണാക്ക് ഒരു കിലോ എടുത്ത് അതിലേക്ക് 3,4 ഗ്ലാസ് അളവിൽ കഞ്ഞി വെള്ളം ഒഴിച്ചു കൊടുക്കാം. തലേദിവസത്തെ കഞ്ഞിവെള്ളമാണ് ഏറ്റവും ഉത്തമം. ഇത് കറിവേപ്പില താഴെയായി ചെറുതായി ഒരു ചാലുണ്ടാക്കി അവിടെ ഇടാം. ശേഷം ഇതിനുമുകളിൽ മണ്ണിട്ട് അല്പം ചാരം കൂടിയിട്ട് നനച്ചു കൊടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാനായി വീഡിയോ മുഴുവനായി കണ്ടു നോക്കാം.