ജീവിതത്തിൽ ഒരു തവണ പ്രമേഹം എന്ന രോഗം നിങ്ങളെ ബാധിച്ചു കഴിഞ്ഞാൽ ഒരുപാട് വർഷത്തേക്ക് മരുന്നുകൾ കഴിച്ച് നിയന്ത്രിച്ചു നടക്കേണ്ട ഒരു അവസ്ഥ ആയിരിക്കും ഉണ്ടായിരിക്കുക. എന്നാൽ ഈ മരുന്നുകൾ കൊണ്ട് മാത്രം നിങ്ങളുടെ പ്രമേഹം നിയന്ത്രണത്തിൽ ആവുകയില്ല എന്നതാണ് യാഥാർത്ഥ്യം. മരുന്നുകൾ കഴിക്കുന്നതിനോടൊപ്പം തന്നെ ജീവിതശൈലിയും ഭക്ഷണക്രമവും നിയന്ത്രിക്കുക.
എന്നത് പ്രത്യേകം ചെയ്യേണ്ട കാര്യമാണ്. ദിവസവും രാവിലെ മുതൽ രാത്രി ഉറങ്ങുന്നത് വരെയുള്ള ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും അല്പം ആരോഗ്യകരമായ രീതികൾ പാലിക്കുക. രാവിലെ ഉണർന്ന് ഉടനെ തന്നെ രണ്ടു ഗ്ലാസ് ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് ദഹനം ശരിയായ രീതിയിൽ ആകുന്നതിനും ശരീരത്തിന്റെ മെറ്റബോളിസം നിയന്ത്രിക്കുന്നതിനും സഹായിക്കും.
സാധാരണ ആളുകൾ മൂന്നുനേരം ഭക്ഷണം കഴിക്കുന്ന രീതിയിലായിരിക്കരുത് ഒരു പ്രമേഹ രോഗിയുടെ ഭക്ഷണരീതി. ഒരു ദിവസത്തിൽ കഴിക്കുന്ന ഭക്ഷണത്തിന് ആറോ ഏഴോ നേരങ്ങളിലായി കഴിക്കുക. വയറു വിശന്നിരിക്കുന്ന രീതിയിൽ ആയിരിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇടയ്ക്കിടെ ചെറിയ ആഹാരങ്ങൾ കഴിക്കാനായി ശ്രമിക്കുക. എന്നാൽ ഇവ ഒരിക്കലും ശരീരത്തിന് ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങൾ ആയിരിക്കരുത്. ഭക്ഷണത്തിനോടൊപ്പം വെള്ളം കുടിക്കുന്ന രീതിയും മാറ്റുക. ധാരാളമായി ഒമേഗ ഫാറ്റി ആസിഡുകൾ.
ഉള്ള ഭക്ഷണങ്ങൾ ശീലമാക്കാം. ജലാംശം അധികം ഉള്ള കുക്കുമ്പർ തണ്ണിമത്തൻ പോലുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും ശീലമാക്കാം.ശരീരത്തിലെ നല്ല കൊഴുപ്പുകൾ വർദ്ധിപ്പിച്ച് ചീത്ത കൊഴുപ്പ് ഇല്ലാതാക്കാൻ വേണ്ടി നട്ട്സ് മുട്ട പോലുള്ള നല്ല പ്രോട്ടീനുകൾ ഉപയോഗിക്കാം. ദിവസവും കുറഞ്ഞത് അരമണിക്കൂർ നേരമെങ്കിലും വ്യായാമത്തിനു വേണ്ടി മാറ്റിവയ്ക്കുക. മധുരവും കാർബോഹൈഡ്രേറ്റും മൈദയും പൂർണമായും ഒഴിവാക്കാം. തുടർന്ന് കൂടുതൽ ആരോഗ്യകരമായ അറിവുകൾക്ക് ലിങ്ക് തുറന്നു കാണൂ.