ഗ്യാസ് സംബന്ധമായ പ്രശ്നം ഒരുവിധം എല്ലാവരിലും കണ്ടുവരുന്നതാണ്. ഒരിക്കലെങ്കിലും ഗ്യാസിന്റെ ബുദ്ധിമുട്ട് അനുഭവിച്ചവർ ആയിരിക്കും നമ്മളിൽ പലരും. എന്തുകൊണ്ടാണ് ഇത്തരത്തിൽ നമ്മൾ ശരീരത്തിൽ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് ഒരിക്കലും ചിന്തിച്ചാൽ നമുക്ക് കാര്യം മനസ്സിലാക്കാവുന്നതേയുള്ളൂ. പ്രധാനമായും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ വരുന്നത് ഇങ്ങനെയൊക്കെയാണ്.
നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില ആസിഡുകളുടെ പ്രവർത്തനക്ഷമത മൂലം അല്ലെങ്കിൽ എച്ച് പൈലോറി പോലെയുള്ള കീടങ്ങളുടെ കുറവുമൂലം ഒക്കെ ആയിരിക്കാം നമ്മുടെ ശരീരത്ത് ഇത്തരത്തിലുള്ള ദഹനസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുന്നത്. ഹൈപ്പോ അസിഡിറ്റി അല്ലെങ്കിൽ ആസിഡ് കുറയുക എന്നുള്ളത് തൈറോഡ് ആന്റി ബോഡി കണക്റ്റഡ് ആണ്.
ഹൈപ്പോ ആസിഡിറ്റി ഉള്ള ആളുകളെ നാം എങ്ങനെ തിരിച്ചറിയാം. ഭക്ഷണം കഴിച് ഒരു 20 മിനിറ്റ് ഒക്കെ കഴിഞ്ഞു കൊണ്ടാണ് ഇവരുടെ പ്രധാന പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇവർക്ക് വളരെയേറെ അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും ഉണ്ടാകുന്ന രീതിയിൽ വയറെല്ലാം വീർത്ത് വരുന്ന അവസ്ഥ തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് ഇവരിൽ കണ്ടുവരുന്നത്. ഇനി ഹൈപ്പോ അസിഡിറ്റി ആണ് എന്നുള്ളത് കൃത്യമായി മനസ്സിലാക്കാം.
ബേക്കിംഗ് സോഡ ടെസ്റ്റ് ചെയ്തു നമുക്ക് മനസ്സിലാക്കാവുന്നതാണ്. കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ 100 മില്ലി ലിറ്റർ വെള്ളത്തിലേക്ക് കലക്കുക. ശേഷം നിങ്ങൾ ഈ വെള്ളം കുടിച്ചതിനുശേഷം നാലു മിനിറ്റിന് മുൻപ് നിങ്ങൾക്ക് ഒരു തേട്ടൽ വന്നില്ലെങ്കിൽ നിങ്ങൾക്ക് മനസ്സിലാക്കാം അത് ഒരു ഹൈപ്പോ ആസിഡിറ്റിയുടെ ലക്ഷണമാണ് എന്നുള്ളത്.