ഒരു വ്യക്തിയുടെ കോൺഫിഡൻസ് പൂർണമായി നശിപ്പിക്കാൻ ഒരു ചെറിയ മുഖക്കുരുവിന് പോലും സാധിക്കും. അത്രയേറെ ഒരു വ്യക്തിയുടെ ജീവിതത്തെ നിയന്ത്രിക്കാൻ കഴിവുള്ള ഒന്നാണ് മുഖക്കുരു. ചെറുപ്രായം മുതലേ മുഖക്കുരു ഉണ്ടാകുന്ന അവസ്ഥകൾ നാം കണ്ടിട്ടുണ്ട്.പ്രത്യേകിച്ചും ശരീരത്തിലെ ചില ഹോർമോണുകളുടെ വ്യതിയാനമുണ്ടാകുന്ന കൊഴുപ്പ് അമിതമായി വരുന്ന അവസ്ഥയോ മുഖക്കുരു ഉണ്ടാകാൻ കാരണമാകുന്നു.
ഇന്ന് ഒരുപാട് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നത് ഒരുപാട് മധുരമുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് മുഖത്ത് കുരുക്കൾ ഉണ്ടാകാനും ഇവ പഴുത്ത് വരുന്നതിനും കാരണമാകുന്നു എന്നതാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ ഭക്ഷണ രീതിയിൽ നിന്നും മധുരം പരമാവധി ഒഴിവാക്കുന്നതാണ് മുഖക്കുരുവിന് മാത്രമല്ല മറ്റേത് രോഗത്തിനും അത്യുത്തമം. ചെറുപ്പം പ്രായം മുതലേ തുടങ്ങുന്ന ഇത് 40 വയസ്സ് വരെയും നീണ്ടുനിൽക്കാനുള്ള സാധ്യതകളുണ്ട്.
അതുകൊണ്ടുതന്നെ ഒരിക്കലും ഇതിനെ ഞെക്കി പൊട്ടിക്കാനോ മാന്തി പൊളിക്കാനോ ശ്രമിക്കരുത്. കാരണം ഇങ്ങനെ പൊട്ടിക്കുന്നത് മൂലം തന്നെ ആ ഭാഗത്ത് കുരുവിനു പകരമായി കറുത്ത പാടുകളും കലകളും ഉണ്ടാകാൻ കാരണമാകും. ഒരുപാട് മേക്കപ്പ് പ്രോഡക്ടുകൾ ഉപയോഗിക്കുന്നതുകൊണ്ട് മുഖത്ത് കുരുക്കൾ ഉണ്ടാകാൻ ഇടയാകുമോ എന്ന് ചിലർക്കെങ്കിലും സംശയം ഉണ്ടാകാം. യഥാർത്ഥത്തിൽ എല്ലാതരത്തിലുള്ള മേക്കപ്പ് പ്രോഡക്ടുകളും ഇത്തരത്തിലുള്ള കുരുക്കൾ ഉണ്ടാകാൻ സാഹചര്യം ഉണ്ടാക്കുന്നില്ല.
എന്നാൽ അധികവും ഓയിൽ ബേസ്ഡ് ആയിട്ടുള്ള പ്രോഡക്ടുകൾ കുരുക്കൾക്ക് കാരണമാകാം. എപ്പോഴും മുഖത്തുണ്ടാകുന്ന ഈ കുരുവിനെ തൊട്ടുകൊണ്ടിരിക്കുന്ന ഒരു ശീലവും നമുക്കുണ്ടാകും. എന്നാൽ ഇത് കുരുവിൽ ഉള്ള ബാക്ടീരിയ മുഖത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പരക്കുന്നതിന് ഇടയാക്കും. നിങ്ങൾക്കും നിങ്ങളുടെ മുഖത്തുള്ള ഇത്തരത്തിലുള്ള കുരുക്കൾ നല്ല ചികിത്സയിലൂടെ തന്നെ വളരെ പെട്ടെന്ന് മാറ്റിയെടുക്കാം.