നിങ്ങളുടെ മുടിയഴകൾ കൂടുതൽ ആരോഗ്യത്തോടുകൂടി വളരുന്ന നമ്മുടെ കരുത്ത് വർദ്ധിപ്പിക്കാനും തിളക്കം വർദ്ധിപ്പിക്കാനും നിങ്ങൾക്ക് ചെമ്പരത്തി ധാരാളമായി ഉപയോഗിക്കാം. കേശ സംരക്ഷണത്തിന് ചെമ്പരത്തി വലിയ ഒരു മറുമരുന്ന് തന്നെയാണ്. ചെമ്പരത്തിയുടെ ഇലയും പൂക്കളും നിങ്ങൾക്ക് ഉപയോഗിക്കാം. ഇങ്ങനെ ചെമ്പരത്തി താളി രൂപത്തിൽ ഉപയോഗിക്കുന്നത് മുടിയഴകൾക്ക് കരുത്ത് വർധിക്കാനും താരൻ മാറിക്കിട്ടും സഹായിക്കും ആകുന്നുണ്ട് .
ഇതിനുവേണ്ടി ഒരു ടീസ്പൂൺ ഉലുവ അല്പം വെള്ളത്തിൽ ഒരു ദിവസം രാത്രി കുതിർത്തു വെച്ച ശേഷം ചെമ്പരത്തിയുടെ ഇലയും ഉലുവയും ചേർത്ത് നല്ലപോലെ മിക്സ്ചറിൽ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക ശേഷം ഇത് അര ഗ്ലാസ് മോരും കൂടി മിക്സ് ചെയ്ത് തലമുടിയിലും തലയോട്ടിയിലും നല്ലപോലെ തേച്ചു പിടിപ്പിക്കാം. കുളിക്കുന്നതിന് അരമണിക്കൂർ മുൻപേ വേണം ഇത് ചെയ്യാൻ. തുടർച്ചയായി ഇങ്ങനെ ചെയ്താൽ നിങ്ങളുടെ തലമുടി നല്ല കരുത്തോടുകൂടി വളരുകയും, താരൻ പ്രശ്നങ്ങൾ പൂർണമായും മാറി കിട്ടുകയും ചെയ്യും.
രണ്ട് മുട്ടയുടെ വെള്ളയും ചെമ്പരത്തി ഇലകളും ചേർത്ത് നല്ലപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് നിങ്ങളുടെ തലമുടിയിലും തലയോട്ടിയിലും നല്ലപോലെ തേച്ചുപിടിപ്പിച്ച ദിവസവും കുളിക്കാം. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ തലയോട്ടി താരൻ പ്രശ്നങ്ങൾ പൂർണമായും മാറി കിട്ടുകയും മുടി നല്ല നീളത്തിൽ വളരുകയും ചെയ്യും. ചെമ്പരത്തിയുടെ ഇലകളും ചുവന്നുള്ളിയും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് തലമുടിയിൽ തേച്ചുപിടിപ്പിക്കുന്നത് മുടിയുടെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കും.
ചെമ്പരത്തി പൂക്കളുടെ ഇതളുകൾ പറിച്ചെടുത്ത് മിക്സി ജാറിൽ പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് 100 മില്ലി വെളിച്ചെണ്ണയിൽ ഇതളുകളിലെ ജലാംശം മാറ്റുന്നതുവരെ വേവിച്ചെടുക്കുക നന്നായി തിളച്ച എണ്ണ നിങ്ങൾക്ക് ചൂടാറിയ ശേഷം തലയിൽ ഉപയോഗിക്കാം. മുടിയിഴകളെ കൂടുതൽ കരുത്തുറ്റതാക്കുന്നതിനും മുടി ലഭിക്കുന്നതിനും ഇതിലും നല്ല മാർഗ്ഗമില്ലെന്ന് പറയാം.