ജീവിതത്തിലൊരിക്കലും ഇത്തരം രോഗങ്ങൾ വരാതെ നോക്കണം അതിനായി ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം.

ജീവിതത്തിൽ ഒരു രോഗം പോലും വരാത്ത ആളുകൾ ഉണ്ടാവുകയില്ല. പലപ്പോഴും നാം തന്നെയാണ് ഓരോ രോഗങ്ങളും ഉണ്ടാകുന്നതിന് കാരണക്കാർ. നമ്മുടെ അശ്രദ്ധയും തിരക്കുപിടിച്ച ജീവിതങ്ങളും ആണ് പല രോഗങ്ങളും ശരീരത്തിലേക്ക് കൊണ്ടെത്തിക്കുന്നത്. പണമുണ്ടാക്കാനുള്ള വ്യഗ്രത മൂലം ശരീരത്തിന് യാതൊരു വിലയും കൽപ്പിക്കാതെ നാം ഓരോ കാര്യങ്ങളും ചെയ്തുകൂട്ടുന്നത് വലിയ അപകടങ്ങളാണ് ഉണ്ടാക്കുന്നത്. രാവിലെ ഉണരുമ്പോൾ തൊട്ട് തുടങ്ങുന്നു നമ്മൾ വരുത്തുന്ന ഓരോ തെറ്റുകളും. രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് വയറിലുണ്ടാകുന്ന പലപ്രശ്നങ്ങള്ക്കും പരിഹാരം കാണാൻ സാധിക്കും.

എന്നാൽ ഇങ്ങനെ ചെയ്യുന്നവർ വളരെ കുറവായിരിക്കും. മിക്ക ആളുകളും രാവിലെ മധുരമുള്ള ചായയോ കാപ്പിയോ ആണ് കുടിക്കുന്നത്. ഇത് അത്ര നല്ല ശീലമല്ല. പലപ്പോഴും രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നവരും ഉണ്ട്. ഇതുമൂലം വയറിലുണ്ടാകുന്ന ഗ്യാസ്, അസിഡിറ്റി എന്നിവയ്ക്കും പ്രമേഹ രോഗത്തിനും കാരണമാകാം. പ്രമേഹരോഗം ജങ്ക് ഫുഡുകളും ഫാസ്റ്റ് ഫുഡുകളും മധുരപലഹാരങ്ങളും കഴിക്കുന്നതിലൂടെയും ഉണ്ടാവാം. തുടർച്ചയായി എണ്ണ ,കൊഴുപ്പ് എന്നിവയുടെ ഉപയോഗം അമിതവണ്ണത്തിനും അതുപോലെ ക്യാൻസറിനും കാരണമാകാം. ഇവിടങ്ങളിൽ ഉപയോഗിക്കുന്ന അനാരോഗ്യകരമായ എണ്ണകളാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് പ്രധാന കാരണം.

ഇത്തരം ഭക്ഷണപദാർത്ഥങ്ങളുടെ ഉപയോഗം രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനും ഹൃദയാരോഗ്യം നശിപ്പിക്കുന്നതിനും കാരണമാകാറുണ്ട്. ഇതുപോലെ ജീവിതശൈലിയിലും ഭക്ഷണക്രമങ്ങളിലും നാം വരുത്തുന്ന മാറ്റങ്ങളാണ് ഓരോ രോഗങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നത്. അമിതമായ മദ്യപാനം ,പുകവലി എന്നിവയും മാരക രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്.

ഇത്തരം ശീലങ്ങൾ ഉപേക്ഷിക്കുന്നതിലൂടെയും കൃത്യമായി വ്യായാമങ്ങൾ ചെയ്യുന്നതിലൂടെയും ധാരാളം വെള്ളം കുടിക്കുന്നതിലൂടെയും പല രോഗങ്ങളും നമ്മുടെ ശരീരത്തിൽ നിന്ന് മാറ്റി നിർത്താം. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.