മുടികൊഴിച്ചിലിനു പ്രധാന കാരണങ്ങൾ ഇവയാണ് ഇത്തരം കാര്യങ്ങളൊന്നു ശ്രദ്ധിച്ചാൽ വലിയ മാറ്റം ഉണ്ടാകും.

മുടിയുടെ സൗന്ദര്യം കാത്തു സൂക്ഷിക്കുന്ന കാര്യത്തിൽ വളരെ ശ്രദ്ധാലുക്കളാണ് ഒട്ടുമിക്ക ആളുകളും. നല്ല കട്ടിയുള്ള മുടി ഉണ്ടെങ്കിലേ കാണാനും ഭംഗി ഉണ്ടാകൂ എന്ന് വിശ്വസിക്കുന്നവരാണ് എല്ലാവരും. എന്നാൽ അതിനെ തളർത്തി കളയുന്ന വിധത്തിലാണ് ഇന്ന് തലമുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ. മുടികൊഴിച്ചിൽ, മുടി പൊട്ടി പോകൽ, കട്ടി കുറയൽ, അകാലനര എന്നീ പ്രശ്നങ്ങൾ ആണ് കൂടുതലും കണ്ടുവരുന്നത്. മാറുന്ന ജീവിത ശൈലിയും കാലാവസ്ഥയും ഇതിനെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. പലകാരണങ്ങൾ കൊണ്ടും മുടി കൊഴിയാം. സാധാരണയായി കൂടുതൽ സ്ട്രസ്സ് അനുഭവിക്കുന്ന ആളുകളിലാണ്.

മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അകാലനരയ്ക്കു വരെ ഇത് കാരണമാകാറുണ്ട്. തലമുടി വളർച്ചയ്ക്ക് പല ഘടകങ്ങളും ആശ്രയിക്കുന്നുണ്ട്. ഒന്നാമതായി പാരമ്പര്യം തന്നെയാണ് പ്രധാന ഘടകം. പാരമ്പര്യമായി കുറെ മുടിയുള്ള ആളുകൾ ആണെങ്കിൽ അത് പിൻതലമുറക്കാർക്കും അത്തരം ഗുണങ്ങൾ പകർന്നു കിട്ടാറുണ്ട്. അതുപോലെതന്നെ തലമുടിയെ സംരക്ഷിക്കുന്ന കാര്യത്തിൽ ശ്രദ്ധ കൊടുത്താലും കുറച്ചൊക്കെ മാറ്റം വരുത്താം. തലമുടി വളർച്ചയ്ക്ക് നല്ല പോഷകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്.

പാല് ,മുട്ട, ഇലക്കറി എന്നിങ്ങനെയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. കാൽസ്യം, അയൺ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി12 എന്നിവ ശരീരത്തിൽ കുറഞ്ഞാലും നല്ലപോലെ മുടി കൊഴിഞ്ഞു പോകും. അതിനാൽ കാരണം കണ്ടെത്തി കൃത്യമായ പരിഹാരം കാണുന്നത് ഗുണം ചെയ്യും. അതുപോലെതന്നെ തലമുടിയിൽ നിത്യേന സോപ്പ് ഉപയോഗിക്കുന്നത് മുടി പൊട്ടി പോകുന്നതിനും കട്ടി കുറയുന്നതിനും ഇടയാക്കും.

വീര്യം കുറഞ്ഞ ഷാംപൂകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഇതുപോലെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല മാറ്റം ഉണ്ടാക്കാം. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.