യൂറിക് ആസിഡ് പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടാകാറുണ്ടോ? എങ്കിൽ അവഗണിക്കരുത് സ്ട്രോക്കിനു വരെ സാധ്യതയുണ്ട്.

ഇന്ന് പലരിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് യൂറിക്കാസിഡ്. ഇതുമൂലം പല ബുദ്ധിമുട്ടുകളും ആണ് ഓരോരുത്തരിലും ഉണ്ടാകുന്നത്. പ്രധാനമായും ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് ഇത്തരം രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ. എണ്ണയും കൊഴുപ്പും കലർന്ന ഭക്ഷണങ്ങൾ ആണ് കൂടുതലും ആളുകൾ ഇപ്പോൾ കഴിച്ചുകൊണ്ടിരിക്കുന്നത്. ഇത് അമിതവണ്ണത്തിനും മറ്റു പല പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. ഓരോരുത്തരും അവരവരുടെ ഉയരത്തിന് ആനുപാതികമായാണ് ശരീരഭാരം ഉണ്ടാകേണ്ടത്. എന്നാൽ ഇതിൽ വരുന്ന മാറ്റങ്ങൾ യൂറിക്കാസിഡ് ശരീരത്തിൽ കൂടുന്നതിന് കാരണമാകുന്നു.

കൂടുതലും ഇരുന്നുകൊണ്ട് ജോലി ചെയ്യുന്ന ആളുകളിൽ ആണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അതുമാത്രമല്ല മാംസാഹാരങ്ങൾ കൂടുതൽ കഴിക്കുന്നതും പ്രശ്നം തന്നെയാണ്. പ്രധാനമായും ചുവന്ന മാംസാഹാരങ്ങൾ. അതായത് പോത്ത്, താറാവ്, ആട് ,പന്നി, ചില കടൽ മത്സ്യങ്ങൾ എന്നീ ഭക്ഷണങ്ങൾ കഴിക്കുന്നതും യൂറിക്ക് ആസിഡ് ശരീരത്തിൽ കൂടുന്നതിന് കാരണമാകുന്നു. യൂറിക്കാസിഡ് ശരീരത്തിൽ കൂടുമ്പോൾ പലവിധ രോഗങ്ങളാണ് വന്നുചേരുന്നത്. യൂറിക് ആസിഡ് ശരീരത്തിൽ കൂടിയാൽ പലവിധത്തിലുള്ള സന്ധി വേദനകളും കാലിൽ നീരും ഉണ്ടാകും.

ഇതു മാത്രമല്ല ഇത് പല അവയവങ്ങളെയും ബാധിക്കാം. പലതരത്തിലുള്ള സ്ട്രോക്ക് ഉണ്ടാക്കുന്നതിനും ഇത് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ഇതിൻറെ ലക്ഷണങ്ങൾ തള്ളിക്കളയേണ്ടതല്ല. ഹൈ കലോറി ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കണം. മരുന്ന് കഴിച്ചത് കൊണ്ട് മാത്രം ഇതിനു ഗുണമില്ല. കൊഴുപ്പും ഗ്ലൂക്കോസും കലർന്ന ഭക്ഷണങ്ങൾ ഒന്നു നിയന്ത്രിക്കുക തന്നെ വേണം.

ശരീരത്തിലെ മസിലുകൾ നന്നായി പ്രവർത്തിപ്പിക്കുന്ന വ്യായാമങ്ങൾ ചെയ്യുന്നത് ഗുണം ചെയ്യും. ഇത്തരം കാര്യങ്ങളെ പറ്റി കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.