മുടിയിൽ ഉണ്ടാകുന്ന അകാല നര തുടങ്ങി മറ്റെല്ലാ പ്രശ്നങ്ങളും ഉടനടി മാറ്റിയെടുക്കാൻ ഹെന്ന ഉണ്ടാക്കാം സിമ്പിളായി.

സൗന്ദര്യത്തിൻറെ ഒരു പ്രധാന ഘടകമാണ് തലമുടി. എന്നാൽ തലമുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒട്ടുമിക്ക ആളുകളെയും വളരെയധികം പ്രയാസപ്പെടുത്തുന്നുണ്ട്. ഇന്ന് എല്ലാവരും തലമുടി വളരെയധികം ശ്രദ്ധിക്കുന്നവരാണ്. നല്ല കറുത്ത ഇടതൂർന്ന മുട്ടറ്റം നീണ്ടു കിടക്കുന്ന മുടിയുള്ളസ്ത്രീകളെ കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. അതുപോലെ തന്നെയാണ് ആണുങ്ങൾക്കും.അതുകൊണ്ടുതന്നെ എല്ലാവരും ഇത്തരം കാര്യങ്ങളിൽ വളരെ ശ്രദ്ധാലുക്കളാണ്. അതിനുവേണ്ടി പല കാര്യങ്ങളും തലയിൽ ചെയ്തു നോക്കാറുണ്ട്.

എന്തൊക്കെ ചെയ്തിട്ടും വീണ്ടും തലമുടിയിൽ പ്രശ്നങ്ങളുണ്ടാകുന്നത് വളരെയധികം മാനസിക പ്രയാസങ്ങളാണ് ഓരോരുത്തരിലും ഉണ്ടാക്കുന്നത്. നെറ്റി കയറൽ ,തലമുടി പൊട്ടി പോകൽ, അകാലനര, മുടി കൊഴിച്ചിൽ, താരൻ എന്നീ പ്രശ്നങ്ങൾ ആണ് കൂടുതലും ഉണ്ടാകുന്നത്. ഇതിനു വേണ്ടി കെമിക്കൽ ട്രീറ്റ്മെൻറ് ചെയ്യുന്നവരുമുണ്ട്. എന്നാൽ ഇതിൽ നിന്നും ഉണ്ടാകുന്ന പാർശ്വഫലങ്ങൾ മൂലം വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരും ഉണ്ട്. തലവേദന, ചൊറിച്ചിൽ എന്നിവ പോലുള്ള പ്രശ്നങ്ങളാണ് വീണ്ടും ഉണ്ടാകുന്നത്.

എന്നാൽ വളരെ പ്രകൃതിദത്തമായി വീട്ടിൽ തന്നെ ഇതിനായി പരിഹാരം കാണാവുന്നതാണ്. നല്ലൊരു ഹെന്ന ഉണ്ടാക്കി തലയിൽ ഉപയോഗിക്കുന്നത് മുടി മിനുസമുള്ളതാക്കാനും ആരോഗ്യമുള്ളതാക്കാനും സഹായിക്കും. ഇതിനായി ഹെന്ന പൗഡർ, നെല്ലിക്ക പൊടി, നാരങ്ങാനീര്, തൈര്, ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ തേയില വെള്ളവുമായി മിക്സ് ചെയ്തതിനുശേഷം മുട്ടയുടെ വെള്ളയും ചേർത്തിളക്കി അല്പസമയത്തിനുശേഷം തലയിൽ ഉപയോഗിക്കാവുന്നതാണ്.

മുട്ട തലക്ക് നല്ലൊരു കണ്ടീഷണറാണ്. ഈ സാധനങ്ങൾ തലമുടി വളർച്ചയ്ക്കും തലമുടി തിളക്കമുള്ളതാക്കാനും സഹായിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.