ഇനി കക്ഷത്തിലെ കറുപ്പിനെ കുറിച്ച് പേടിക്കണ്ട സ്ലീവ്‌ലെസ് ഡ്രസ്സുകൾ ധൈര്യമായി ഇടാം.

ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കക്ഷത്തിലെ കറുപ്പ് നിറം. മിക്ക ആളുകളിലും ഇത് ഉണ്ടാകാറുണ്ട്. എന്നാൽ കൂടുതലും സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. അവരാണ് ഇത് ഉണ്ടാകുന്നതിൻറെ പേരിൽ ഏറ്റവും കൂടുതൽ മനപ്രയാസം അനുഭവിക്കുന്നതും. നല്ല മോഡൽ ഡ്രസ്സുകൾ ധരിക്കാൻ ഇതുമൂലം സാധിക്കാറില്ല. എവിടേക്കെങ്കിലും പാർട്ടിക്ക് പോകുമ്പോൾ സ്ലീവ് ലെസ് ഡ്രസ്സുകൾ ധരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകൾ. പ്രത്യേകിച്ചും ഡിന്നർ പാർട്ടികൾക്ക് അത്തരം ഡ്രസ്സുകൾ ആണ് ഏറെസൗകര്യവും ഭംഗിയും. എന്നാൽ കക്ഷത്തിൽ കറുപ്പുനിറം ഉണ്ടാകുന്നത് മൂലം അത്തരം ഡ്രസ്സുകൾ ഇടാൻ.

സാധിക്കാതെ പോകുന്നത് അവരെ കൂടുതൽ വിഷമിപ്പിക്കുന്നുണ്ട്. ഇറുകിയ വസ്ത്രങ്ങൾ കൂടുതൽ സമയം ധരിക്കുന്നതും കൂടുതൽ വിയർക്കുന്നതും ഇങ്ങനെ കറുപ്പു നിറം ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്. ഇതു മാറ്റിയെടുക്കാൻ ആയി പലതരത്തിലുള്ള മരുന്നുകൾ ഉപയോഗിച്ചു നോക്കാറുണ്ട്. എന്നാൽ ചിലരിൽ ഇത് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാക്കാറില്ല. ചിലരിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യാറുണ്ട്. എന്നാൽ തികച്ചും പാർശ്വഫലങ്ങളില്ലാതെ വീട്ടിൽ തന്നെ നല്ലൊരു മാർഗം ചെയ്യാവുന്നതാണ്.

സൗന്ദര്യം സംരക്ഷിക്കുന്ന കാര്യത്തിൽ മുൻപിൽ നിൽക്കുന്ന ഒന്നാണ് പാൽ. പാൽപ്പാട രാത്രിയിൽ കക്ഷത്തിൽ തേച്ചതിനുശേഷം കിടന്നുറങ്ങുക. രാവിലെ കഴുകി കളഞ്ഞാൽ മതി. ഇങ്ങനെ ചെയ്യുന്നത് കറുപ്പ് നിറം കുറയ്ക്കാൻ സഹായിക്കും. മൃതകോശങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് നാരങ്ങാനീര്. ബേക്കിംഗ് സോഡയും തൈരും നാരങ്ങാനീരും അല്പം വെളിച്ചെണ്ണയും മിക്സ് ചെയ്തത് ഉപയോഗിക്കുന്നതു കക്ഷത്തിലെ കറുപ്പ് നിറം അകറ്റാൻ സഹായിക്കും.

ഏതൊരു കാര്യവും തേക്കുന്നതിന് മുൻപ് ആവി പിടിക്കണം. അതിനുശേഷം ചെയ്യുന്നത് നല്ലപോലെ ഗുണം ചെയ്യും. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.