നിങ്ങൾക്ക് ശരീരത്തിൽ ചൊറിച്ചിലും വിശപ്പില്ലായ്മയും അനുഭവപ്പെടാറുണ്ടോ? ഒരുപക്ഷേ കിഡ്നി രോഗം വരാൻ സാധ്യതയുണ്ട്.

കിഡ്നി രോഗം പല കാരണങ്ങൾ മൂലവും ഉണ്ടാകാം. ഉയർന്ന രക്തസമ്മർദ്ദം, ദീർഘ നാളായുള്ള പ്രമേഹം, പാരമ്പര്യമായി വൃക്ക രോഗമുള്ളവർ എന്നീ ആളുകളിൽ എല്ലാം വൃക്ക രോഗം വരാൻ സാധ്യത ഏറെയാണ്. ഈ ആധുനിക ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് വൃക്കരോഗം. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ പെട്ടെന്നു തന്നെ അതിനു ചികിത്സ തേടേണ്ടതാണ്. പലപ്പോഴും ഇതിൻറെ ലക്ഷണങ്ങൾ തുടക്കത്തിൽ കണ്ടുപിടിക്കാൻ ആവാത്തത് പല രൂക്ഷമായ പ്രശ്നങ്ങൾക്കും ഇടയാക്കാറുണ്ട്.

മറ്റുള്ള അവയവങ്ങളെ പോലെയല്ല. വൃക്കയ്ക്ക് കേടുപാട് സംഭവിച്ചാൽ ഒരിക്കലും അത് മാറ്റിയെടുക്കാൻ കഴിയില്ല. അതിനാൽ തന്നെ ഇത്തരം രോഗങ്ങൾക്ക് ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. ദീർഘനാളായി പ്രമേഹരോഗം കൊണ്ടുനടക്കുന്നവർക്ക് എപ്പോൾ വേണമെങ്കിലും വൃക്ക തകരാറിലാകാം. പ്രമേഹം നിയന്ത്രിച്ചു നിർത്തിയില്ലെങ്കിൽ ഈ അവയവത്തിന് കേടുപാട് സംഭവിക്കും. അതിനാൽ ഇത്തരം രോഗമുള്ളവർ വർഷത്തിലൊരിക്കലെങ്കിലും യൂറിൻ ക്രിയാറ്റിൻ പരിശോധനകളും മറ്റു പരിശോധനകളും നടത്തി വൃക്ക ആരോഗ്യം ഉള്ളതാണോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

ഇതിനു കേടുപാട് സംഭവിക്കുമ്പോൾ ചില ലക്ഷണങ്ങൾ ശരീരം മുൻകൂട്ടി കാണിക്കും. അതായത് ഉറക്കക്കുറവും വിശപ്പില്ലായ്മയും ഇതിൻറെ ലക്ഷണങ്ങളാണ്. കൂടെക്കൂടെ മൂത്രമൊഴിക്കണമെന്ന ഒരു തോന്നൽ ഉണ്ടാവുന്നതും മൂത്രം ഒഴിക്കുമ്പോൾ പതഞ്ഞു പോകുന്നതും ഇതിൻറെ ലക്ഷണങ്ങളാണ്. ശരീരത്തിൽ ഭയങ്കരമായ ചൊറിച്ചിൽ അനുഭവപ്പെടുന്നതും മുഖത്ത് തടിപ്പും നീരും ഉണ്ടാകുന്നതും ഇതിൻറെ മറ്റു ലക്ഷണങ്ങളാണ്.

ഇത് ശ്രദ്ധയിൽപ്പെട്ടാൽ വളരെ പെട്ടെന്ന് തന്നെ കാരണം കണ്ടെത്തി ചികിത്സിക്കേണ്ടതാണ്. ഇല്ലെങ്കിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.