ഇനിയാരും പാർലറിൽ പോയി മുഖം ബ്ലീച്ച് ചെയ്യേണ്ട വീട്ടിൽ തന്നെ വളരെ എളുപ്പത്തിലും ചിലവ് കുറഞ്ഞ രീതിയിലും ഗോൾഡൻ ബ്ലീച്ച് തയ്യാറാക്കാം.

സൗന്ദര്യം നോക്കുന്ന കാര്യത്തിൽ ഒട്ടും പിറകിലല്ല ആൺകുട്ടികളും പെൺകുട്ടികളും. മുഖസൗന്ദര്യം വർദ്ധിക്കുന്നതിന് എന്തും ചെയ്യാൻ തയ്യാറാണ് എല്ലാവരും. കൂടുതൽ ഭംഗിയുള്ള വരെ കാണുമ്പോൾ ആയിരിക്കും ഇത്തരം ആഗ്രഹം ഉടലെടുക്കുന്നത്. എപ്പോഴും അവരെ പോലെ നല്ല വെളുത്ത് ഇരിക്കാൻ പല മാർഗ്ഗങ്ങളും ചെയ്യാറുണ്ട്. കൗമാര പ്രായം കഴിയുമ്പോഴാണ് ഇത്തരം ആഗ്രഹങ്ങൾ ഉണ്ടാകുന്നത്. ഇപ്പോൾ മുതിർന്നവരും മുഖസൗന്ദര്യം നിലനിർത്താൻ ശ്രമിക്കുന്നതിൽ ഒട്ടും പുറകിലല്ല. ഇന്ന് പ്രായഭേദമന്യേ എല്ലാവരും ഇതിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ്.

മാറിയ കാലാവസ്ഥയും അന്തരീക്ഷവും ഇത്തരം ആഗ്രഹങ്ങൾക്ക് മങ്ങലേൽപ്പിക്കുന്ന വിധത്തിലാണ് ഉള്ളത്. ചൂടും പൊടിപടലങ്ങളും ചർമ്മത്തിൽ ഏൽക്കുന്നത് ചർമം ഇരുണ്ടതാകാനും പാടുകൾ വരാനും ഇടയാക്കുന്നുണ്ട്. ബ്യൂട്ടിപാർലറിൽ പോയി മുഖചർമ്മം സംരക്ഷിക്കാനുള്ള ബീച്ചുകളും ഫേഷ്യലുകളും ചെയ്യുന്നത് താൽക്കാലിക പരിഹാരം കിട്ടുമെങ്കിലും ഇത് കൂടുതൽ പ്രശ്നങ്ങൾ ആണ് ചർമ്മങ്ങളിൽ ഉണ്ടാക്കുന്നത്. മിക്ക ആളുകൾക്കും ഇത് മുഖത്ത് അലർജി ഉണ്ടാക്കാറുണ്ട്. ഇത്തരം കെമിക്കലുകൾ ഉപയോഗിക്കുന്നത് ചർമം കൂടുതൽ ഇരുണ്ടത് ആക്കാനും വീണ്ടും വീണ്ടും ഇത് ഉപയോഗിക്കാനുള്ള സ്ഥിതി ഉണ്ടാക്കുകയും ചെയ്യുന്നു.

എന്നാൽ വളരെ എളുപ്പത്തിൽ പ്രകൃതിദത്തമായ ചേരുവകൾ ചേർത്ത് വീട്ടിൽ തന്നെ നമുക്കിതു തയ്യാറാക്കാം. അതിനായി വാളൻപുളിയും നാരങ്ങാനീരും തൈരും കസ്തൂരി മഞ്ഞൾ പൊടിയും തേനും മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. സാധാരണ ബ്ലീച്ചിനു ചെയ്യുന്നതുപോലെ തന്നെ ഇതും ഉപയോഗിക്കാവുന്നതാണ്. മുഖത്തുണ്ടാകുന്ന സൺ ടാൻ മാറാൻ വളരെയധികം സഹായിക്കുന്നതാണ് വാളൻപുളിയും തൈരും.

അതുപോലെതന്നെ ചർമ്മത്തിന് തിളക്കം നിലനിർത്താൻ നാരങ്ങാനീരു കൊണ്ട് സാധിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.