നമ്മുടെ നിത്യജീവിതത്തിലെ ഇത്തരം ശീലങ്ങൾ മാറ്റിയില്ലെങ്കിൽ അതു തലച്ചോറിനെ കാര്യമായി ബാധിക്കും. ഒരുപക്ഷേ ജീവനും അപകടത്തിൽ ആയേക്കാം.

മനുഷ്യശരീരത്തിൽ വരുന്ന ഓരോ രോഗത്തിനും അതിൻറെതായ കാരണങ്ങളുണ്ട്. പലപ്പോഴും നമ്മുടെ കൈകളിൽ നിന്നും വരുന്ന തെറ്റുകൾ ആണ് അത്. നമ്മുടെ ശരീരത്തിന് തീരെ വിലയില്ലാത്ത രീതിയിലാണ് നാം ഓരോ കാര്യങ്ങളും ചെയ്തുകൂട്ടുന്നത്. ഇത് വലിയ ദോഷമാണ് ശരീരത്തിനു ഉണ്ടാക്കുന്നത്. ഓരോരുത്തരും ആധുനിക ചിന്താഗതിക്ക് അനുസരിച്ചാണ് ജീവിച്ചുപോരുന്നത്. അതുകൊണ്ടുതന്നെ അവർ പ്രധാനമായും ജീവിത ശൈലിയിലും ഭക്ഷണ രീതികളിലും മാറ്റം വരുത്തി.

ഇത് ഇതു ഓരോരുത്തരേയും അമിതവണ്ണത്തെ ലേക്ക് നയിച്ചിട്ടുണ്ട്. തന്മൂലം ജീവിതശൈലി രോഗങ്ങളായ പ്രമേഹം, ഹൃദ്രോഗം, തൈറോയ്ഡ്, കൊളസ്ട്രോൾ എന്നിവ ഒരെണ്ണം പോലും ഇല്ലാത്ത ആളുകൾ വളരെ ചുരുക്കമാണ്. ഇത്തരം രോഗങ്ങൾ ശരീരത്തിൽ വരാതെ സൂക്ഷിക്കുകയാണ് ഏറ്റവും നല്ലത്. ഇവ ഒരിക്കൽ വന്നുപെട്ടാൽ പിന്നീടൊരിക്കലും മാറുകയുമില്ല. അത് മാത്രമല്ല എണ്ണപ്പലഹാരങ്ങൾ, മധുര പലഹാരങ്ങൾ എന്നിവ കൂടുതൽ കഴിക്കുന്നതും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഏറ്റവും കൂടുതൽ ഇത് ബാധിക്കുന്നത് തലച്ചോറിനെ ആണ്.

അതുകൊണ്ടുതന്നെ ഇത്തരം ആളുകളിൽ മറവിരോഗം കാണാറുണ്ട്. സാധാരണയായി നമ്മൾ ശ്രദ്ധിക്കാതെ ചെയ്യുന്നതാവും എന്നാണ് വിചാരിക്കുന്നത്. എന്നാൽ അങ്ങനെ അല്ല. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നതും ഉപ്പ് കൂടിയ അളവിൽ ഉപയോഗിക്കുന്നതും ആളുകളിൽ ഓർമ്മക്കുറവ്, കൈകൾ വിറയ്ക്കുന്ന അവസ്ഥ, തീരുമാനങ്ങൾ പെട്ടെന്ന് കൈക്കൊള്ളാൻ പറ്റാതെ വരിക എന്നീ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇതെല്ലാം തലച്ചോറുമായി ബന്ധപ്പെട്ടതാണ്. അതുപോലെതന്നെ ഉറക്കക്കുറവ്, ലൈറ്റുകൾ ഉപയോഗിക്കാതെ മൊബൈൽ ,കമ്പ്യൂട്ടർ എന്നിവയുടെ ഉപയോഗം, അമിതമായ പുകവലി, മദ്യപാനം എന്നിവയെല്ലാം.

തലച്ചോറിനെ ബാധിക്കുന്ന കാര്യങ്ങളാണ്. ഏറ്റവും പ്രധാനം ധാരാളമായി വെള്ളം കുടിക്കണം എന്നതാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ രോഗങ്ങൾ വരാൻ സാധ്യതയുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.