വായപ്പുണ്ണ് സ്ഥിരമായി വരുന്നവർ ശ്രദ്ധിക്കണം കാരണം ഇതാണ്, മാരകരോഗങ്ങളുടെ ലക്ഷണമാകാം.

മിക്ക ആളുകളിലും ഇടയ്ക്കിടെ വായപുണ്ണ് വരാറുണ്ട്. വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് ഇത്. വളരെ അസഹനീയമായിരിക്കും ഇതുകൊണ്ട് ഉണ്ടാകുന്ന വേദന. പലപ്പോഴും സംസാരിക്കാനും ഭക്ഷണം കഴിക്കാനും ഭയങ്കര ബുദ്ധിമുട്ടായിരിക്കും. വായ്പുണ്ണ് വന്നവർക്കറിയാം അതിൻറെ വേദന. അത്രയ്ക്കും ഭീകരമാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിനായി ഭയങ്കര ബുദ്ധിമുട്ടാണ്. ഇതിനായി പല വീട്ടുവൈദ്യങ്ങൾ പലരും ചെയ്തു നോക്കാറുണ്ട്. എങ്കിലും ഇത് മാറാനായി നാലഞ്ചു ദിവസം എടുക്കും. വിറ്റാമിൻ കുറവാണെന്ന് കരുതി വിറ്റാമിൻ ബി കോംപ്ലക്സ് ഗുളികകൾ എടുക്കുന്നവരുമുണ്ട്.

മറ്റുചിലർ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന പല കാര്യങ്ങളും ഓരോരുത്തരും പറയുന്നത് കേട്ടു ചെയ്തു നോക്കുകയും ചെയ്യും. വായിൽ ഉപ്പുവെള്ളം പിടിക്കുന്നത് തൊട്ട് തൈര് കവിൾ കൊള്ളുന്നതു വരെ ചെയ്തു നോക്കാറുണ്ട്. ചിലർ ഡോക്ടർമാർ പറയുന്ന ജെല്ലുകൾ വരെ പുരട്ടി നോക്കിയിട്ടും തൽക്കാലത്തേക്ക് ശമനം കിട്ടുമെങ്കിലും പിന്നീട് ഇത് വീണ്ടും വീണ്ടും വരികയും ചെയ്യുന്നുണ്ട്. ഒരിക്കൽ വന്നിട്ട് പിന്നെയും വരുകയാണെങ്കിൽ അതിൻറെ കാരണം വേറെ ആയിരിക്കും. അത് കണ്ടെത്തി അതിന് ചികിത്സ എടുക്കുകയാണ് വേണ്ടത്.

ഒട്ടുമിക്ക ആളുകളും മാംസാഹാരം, എണ്ണപ്പലഹാരം തുടങ്ങി കട്ടിയുള്ള ആഹാരങ്ങൾ കഴിക്കുന്നതിനു ആണ് താല്പര്യം. ഇതു കൃത്യമായ ശോധന നൽകുന്നില്ല. ഫൈബർ അടങ്ങിയ ഭക്ഷണസാധനങ്ങൾ കഴിക്കാത്തത് മൂലം ഇങ്ങനെ സംഭവിക്കാം. നിത്യേന ശോധന ഇല്ലാതിരുന്നാൽ വായയിൽ പുണ്ണ് വരുന്നതിന് കാരണമാകാറുണ്ട്. അതുപോലെ തന്നെ വായയിൽ എന്തെങ്കിലും ചെറിയ മുറിവു.

ഉണ്ടാകുന്നതും ഇതുപോലെ പുണ്ണ് ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്. കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് എപ്പോഴും നല്ലത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക.  NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.