സ്ത്രീകളുടെ തീരാ തലവേദന കക്ഷത്തിലെ കറുപ്പ് നിറത്തിനും ദുർഗന്ധത്തിനും ഉടനടി പരിഹാരം.

കക്ഷത്തിലെ കറുപ്പ് നിറം സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ പ്രശ്നം തന്നെയാണ്. എന്നാലും കൂടുതലും കക്ഷത്തിൽ കറുപ്പ് നിറം ഉണ്ടാകുന്നത് സ്ത്രീകൾക്കാണ്. സ്ത്രീകളാണ് എപ്പോഴും ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നവരും അത് മൂലം വിയർപ്പ് കൂടുതലായി ഉണ്ടാകുന്നവരും. കക്ഷത്തിൽ എപ്പോഴും വിയർപ്പ് ഉണ്ടാകുന്നതു കൊണ്ടാണ് അവിടെ കറുപ്പുനിറം ഉണ്ടാകുന്നത്. അതുപോലെതന്നെ ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് മൂലം അവിടെ ഉരച്ചിൽ ഉണ്ടായി കറുപ്പ് നിറം ഉണ്ടാകുന്നതിനും കാരണമാകാറുണ്ട്. അതു മാത്രമല്ല മാറുന്ന ജീവിത ശൈലിയും കാലാവസ്ഥയും ഓരോരുത്തരെയും ബാധിക്കുന്നുണ്ട്.

ഇത് കക്ഷത്തിൽ കുരുക്കളും രോമവളർച്ചയും അണുബാധയും ഉണ്ടാക്കുന്നു. ഇത്തരത്തിലുള്ള ഓരോ പ്രശ്നങ്ങൾ ഉണ്ടാകുന്നത് മൂലം അവിടെ സ്ഥിരമായി കറുപ്പുനിറം ഉണ്ടാകുന്നവരും ഉണ്ട്. ഇത് വലിയ മാനസിക വിഷമം ആണ് ഉണ്ടാക്കുന്നത്. മോഡേൺ രീതിയിലുള്ള സ്ലീവ്‌ലെസ് ഡ്രസ്സുകൾ ഇടാൻ പറ്റാതെ വരുന്നത് സ്ത്രീകളിൽ വലിയ വിഷമം ഉണ്ടാക്കുന്നുണ്ട്. ഇതിന് വീട്ടിൽ തന്നെ ഏറ്റവും എളുപ്പത്തിൽ പരിഹാരമാർഗ്ഗം ചെയ്യാവുന്നതാണ്. ആപ്പിൾ സിഡാർ വിനാഗിരി ഒരു നല്ല അണുനാശിനിയാണ്.

ഇതിനോടൊപ്പം ബേക്കിംഗ് സോഡയും വെള്ളവും കൂട്ടിച്ചേർത്ത് കക്ഷത്തിൽ പുരട്ടിയതിനുശേഷം കഴുകിക്കളയുന്നത് നല്ലതാണ്. ഇതു ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും കറുപ്പുനിറം അകറ്റുകയും ചെയ്യുന്നു. കറ്റാർവാഴയും സൗന്ദര്യ പ്രശ്നങ്ങൾക്ക് പരിഹാരം നൽകാൻ കഴിയുന്ന ഒന്നാണ്. ഏറ്റവും നല്ലത് നല്ല നാടൻ വെളിച്ചെണ്ണയും ചെറുനാരങ്ങാനീരും ഇതുപോലെ ഉപയോഗിക്കുന്നതാണ്. അതുപോലെതന്നെ കസ്തൂരിമഞ്ഞളും ബേക്കിംഗ് സോഡയും തേനും നാരങ്ങാനീരും മിക്സ് ചെയ്തു കക്ഷത്തിൽ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.

കറുപ്പ് നിറം അകറ്റുന്നതിനോടൊപ്പം രോമവളർച്ചയും കുറയ്ക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.