ശരീരം മുൻകൂട്ടി കാണിക്കുന്ന ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധിക്കണം മലത്തിൽ നിറവ്യത്യാസം കാണപ്പെടാറുണ്ടോ? വൻകുടൽ കാൻസറിനു സാധ്യത.

ഇന്ന് ചെറുപ്പക്കാരിൽ ഏറ്റവും കൂടുതൽ കണ്ടു വരുന്ന ക്യാൻസറാണ് വൻ കുടലിനെ ബാധിക്കുന്ന ക്യാൻസർ. ക്യാൻസർ എന്ന് പറയുന്ന രോഗം വളരെ ഗുരുതരം പിടിച്ച ഒന്നാണ്. ശരീരത്തിൻറെ പലവിധ ഭാഗങ്ങളിൽ കാൻസർ ഉണ്ടാകാം. ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങളിലെ മാറ്റങ്ങളാണ് ഇതിനെല്ലാം പ്രധാനകാരണം. കുടുംബ പാരമ്പര്യം ക്യാൻസർ ഉണ്ടാകുന്നതിൻറെ ഒരു കാരണമാണ്. എന്നിരുന്നാലും കൂടുതലും ജീവിതശൈലിയിലെ മാറ്റങ്ങളാണ് അതിലേക്ക് കൊണ്ടെത്തിക്കുന്നത്. തെറ്റായ ആഹാരരീതി തിരഞ്ഞെടുക്കുന്നത് മൂലമാണ് കൂടുതലും വൻകുടലിൽ കാൻസർ ഉണ്ടാകുന്നതിൻറെ പ്രധാന കാരണം.

ഇന്ന് ചെറുപ്പക്കാർക്ക് ആണ് ജങ്ക്ഫുഡുകളും ഫാസ്റ്റ് ഫുഡുകളും കൂടുതൽ കഴിക്കുന്നതിനോട് താല്പര്യം. എണ്ണയും കൊഴുപ്പും നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് ഇത്തരം രോഗങ്ങൾക്ക് വഴിവെക്കും. ഇന്നത്തെ കുട്ടികൾക്ക് മാംസാഹാരങ്ങൾ കൂടുതൽ കഴിക്കുന്നതിനു ആണ് താല്പര്യം. അതും എണ്ണയിൽ വറുത്തതും പൊരിച്ചും ആണ് കഴിക്കുന്നത്. പച്ചക്കറികൾ തീരെ കഴിക്കുന്നതും ഇല്ല. ഇത് പലതരത്തിലുള്ള പ്രശ്നങ്ങൾക്കും കാരണമാകും. കൂടെകൂടെ ഉണ്ടാകുന്ന മലബന്ധം, ദഹനക്കുറവ് എന്നീ പ്രശ്നങ്ങൾ കൂടുതൽ ഉണ്ടാകുന്നത് ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയാണ്.

ഇത് വൻകുടലിനെ കാര്യമായി ബാധിക്കുന്നു. സാധാരണ ക്യാൻസർ രോഗികളിൽ കണ്ടുവരുന്ന എല്ലാ ലക്ഷണങ്ങളും ഇതിനും ഉണ്ടാകാം. മലത്തിലൂടെ രക്തം പോകുക, മലം കറുത്തു പോവുക, വയറുവേദന അനുഭവപ്പെടുക, മലബന്ധം, വയറിളക്കം, വിളർച്ച എന്നിവയെല്ലാം വൻകുടലിനെ ബാധിക്കുന്ന കാൻസറിൻറെ ലക്ഷണങ്ങളാണ്. ലക്ഷണങ്ങൾ കണ്ടെത്താൻ വൈകുന്നത് ചികിത്സ വൈകുന്നതിനും രോഗം കൂടുതൽ ആക്കുന്നതിനും കാരണമാകുന്നു.

ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.