മൂത്രത്തിൽ ഉള്ള നിറവ്യത്യാസവും പതഞ്ഞു പോകുന്ന അവസ്ഥയും ഒന്ന് ശ്രദ്ധിക്കണം കിഡ്നി തകരാറിലായതിൻറെ സൂചനയും ആകാം.

ഒട്ടുമിക്ക ആളുകളും ഇന്ന് യൂറിൻ സംബന്ധമായ പല പ്രശ്നങ്ങളും അനുഭവിക്കുന്നവരാണ്. മൂത്രത്തിൽ പഴുപ്പ്, വേദന, നിറവ്യത്യാസം, മൂത്രം പതഞ്ഞു പോവുക, ഭയങ്കരമായ മണം അനുഭവപ്പെടുക എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളും ഇന്ന് പലരിലും കണ്ടുവരുന്നുണ്ട്. പലവിധ ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും ഇതിൽ ഏതെങ്കിലും ഒക്കെ സംഭവിക്കാം. ചിലപ്പോഴൊക്കെ കിഡ്നി തകരാറിലാകുന്നതിൻറെ സൂചനയും ആയിരിക്കാം. വെള്ളം കുടിക്കുന്നതിൻറെ അളവ് കുറയുമ്പോൾ പലപ്പോഴും മൂത്രത്തിൽ പഴുപ്പും മൂത്രമൊഴിക്കുമ്പോൾ വേദനയും ഉണ്ടാകാം. എന്നാൽ എല്ലാവരിലും ഇങ്ങനെ ആകണമെന്നില്ല.

പ്രമേഹരോഗികളിൽ ആണ് ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും കൂടുതലായി കണ്ടുവരുന്നത്. പ്രമേഹം നിയന്ത്രണത്തിൽ അല്ലെങ്കിൽ യൂറിനറി ഇൻഫെക്ഷനും കിഡ്നി തകരാറും എല്ലാം സംഭവിക്കും. മൂത്രത്തിലൂടെ രക്തം പോകുന്ന അവസ്ഥയും ഉണ്ടാകാം. ചിലപ്പോഴൊക്കെ മറ്റു പല കാരണങ്ങൾ കൊണ്ടും മൂത്രം പതഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. പ്രോട്ടീൻ കൂടുതലായുള്ള ഭക്ഷണങ്ങൾ കഴിക്കുന്നവരിലും ഇങ്ങനെ കാണപ്പെടാറുണ്ട്. മൂത്രത്തിലൂടെ പ്രോട്ടീൻ ധാരാളമായി പുറത്തു പോകുന്നത് കൊണ്ടാണ് ഇങ്ങനെയുണ്ടാകുന്നത്. ഇത് കിഡ്നി തകരാറ് കൊണ്ട് സംഭവിക്കുന്നത് അല്ല. ചെറിയ കുട്ടികളിൽ വരെ ഇങ്ങനെ കാണുമ്പോൾ മാതാപിതാക്കളിൽ വലിയ ആശങ്ക ഉണ്ടാക്കാറുണ്ട്.

പ്രോട്ടീൻ കൂടുതലായുള്ള ഭക്ഷണങ്ങൾ അതായത് മാംസാഹാരങ്ങൾ കഴിക്കുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നന്നായി കഠിനാധ്വാനം ചെയ്യുന്നവരിലും ഇങ്ങനെ കാണപ്പെടാറുണ്ട്. ഇങ്ങനെ പതഞ്ഞു പോകുന്ന അവസ്ഥ കാണുമ്പോൾ എല്ലാം കിഡ്നിയുമായി ബന്ധപ്പെട്ടത് ആകണമെന്നില്ല. മൂത്രമൊഴിക്കുമ്പോൾ വേദനയും നീറ്റലും ഉണ്ടാവുക, രാത്രിയിൽ കൂടെകൂടെ മൂത്രമൊഴിക്കണമെന്ന തോന്നൽ ഉണ്ടാവുക , മൂത്രം പതഞ്ഞു പോവുക.

എന്നീ ലക്ഷണങ്ങൾ എല്ലാം പ്രമേഹരോഗികളിൽ കാണപ്പെടുകയാണെങ്കിൽ വളരെ സൂക്ഷിക്കണം. കിഡ്നിയുമായി ബന്ധമുള്ളതാകാം. ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.