നിങ്ങളുടെ ശരീരത്തിൽ വിറ്റാമിൻ ഡി, കാൽസ്യം എന്നിവ കുറവാണോ എന്നറിയാൻ ഇത്തരം കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി.

ശരീരത്തിൻറെ പല പ്രവർത്തനങ്ങളും സുഗമമായി നടക്കുന്നതിന് പല വിറ്റാമിനുകളും ആവശ്യമാണ്. എന്നാൽ ഇത്തരം വിറ്റാമിനുകളുടെ കാര്യത്തിൽ ആരും അത്ര ശ്രദ്ധ കൊടുക്കാറില്ല. അതിനുവേണ്ടി പ്രത്യേകിച്ച് ഒന്നും ആരും ചെയ്യാറില്ല. സാധാരണ ചെയ്യുന്ന കാര്യങ്ങളിൽ മുഴുകി ഓരോന്ന് ചെയ്തുകൊണ്ടേയിരിക്കും. ശരീരത്തിന് എന്തെങ്കിലും ക്ഷീണമോ മറ്റ് ബുദ്ധിമുട്ടുകളോ തോന്നിയാലും സാധാരണ സംഭവിക്കുന്നതാണ് എന്ന് കരുതി ഇരിക്കുകയാണ് മിക്കവരും ചെയ്യുന്നത്. സഹിക്കാൻ പറ്റാതെ ആകുമ്പോൾ ആയിരിക്കും ചികിത്സ തേടുന്നത്. അപ്പോഴായിരിക്കും ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയുന്നത്.

ശരീരപ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് വിറ്റാമിൻ ഡി. സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന ഒന്നാണ് ഇത്. മറ്റുപല ഭക്ഷണങ്ങളിൽ നിന്നും അല്ലെങ്കിൽ സപ്ലിമെൻറ്കളിൽ നിന്നും വിറ്റാമിൻ ഡി കിട്ടുന്നതാണ്. എല്ലുകളുടെ പൂർണ്ണ ആരോഗ്യം നിലനിർത്തുന്നതിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഇത്. സൂര്യ പ്രകാശം കൊള്ളുന്നതിലൂടെ ഒരു പരിധിവരെ ഇതിന് പരിഹാരം കാണാൻ സാധിക്കും. ഒട്ടു മിക്ക ആളുകൾക്കും സന്ധിവേദന കൂടി തുടങ്ങുമ്പോൾ ആയിരിക്കും ഇത് നോക്കുന്നത്. അപ്പോഴേക്കും ഇത് ഒരുപാട് താന്നു പോയിട്ടുണ്ടാകും.

ചിലപ്പോഴൊക്കെ സപ്ലിമെൻറ് കൾ കഴിക്കേണ്ടതായും വരും. ശരീരത്തിൽ കാൽസ്യം കുറവായാലും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും. എല്ലുകളുടെയും പല്ലുകളുടെയും മികച്ച ആരോഗ്യത്തിന് ഇത് അത്യാവശ്യമാണ്. ഹൃദയത്തിൻറെ മസിലുകൾക്കും മുടി വളർച്ചയ്ക്കും വൃക്കകളുടെ ആരോഗ്യത്തിനും തലച്ചോറിനും വളരെ അത്യാവശ്യം ഉള്ളതാണ് കാൽസ്യം. ഇതിൻറെ കുറവ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് പല്ലുകളെയാണ്.

പല്ലുവേദനയും പല്ലിൻറെ മറ്റെല്ലാ പ്രശ്നങ്ങളും ഉണ്ടാകുന്നത് പ്രധാനമായും കാൽസ്യം കുറവ് ആകുന്നതു കൊണ്ടാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.