എന്തൊക്കെ ചെയ്തിട്ടും താരൻ മാറുന്നില്ലേ? ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം.

ഇന്ന് എല്ലാവരും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് തലയിൽ താരൻ ഉണ്ടാവുക എന്നത്. ഇതുമൂലം പല പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. മുടിയുടെ കാര്യത്തിൽ ശ്രദ്ധ കൊടുക്കാത്തവർ ആരുമുണ്ടാകില്ല. താരൻ തലയിൽ അധികമാകുമ്പോൾ മുടികൊഴിച്ചിലും ചൊറിച്ചിലും ഉണ്ടാകുന്നു. ശരാശരി ഒരു 100 മുടിയിഴകൾ ഒരു ദിവസം ഒരു മനുഷ്യനിൽ നിന്ന് കൊഴിഞ്ഞു പോകാറുണ്ട്. എന്നാൽ ഇതിൽ കൂടുതലായി മുടി കൊഴിഞ്ഞു പോകുന്നത് ഓരോരുത്തരിലും വലിയ മാനസിക വിഷമം ആണ് ഉണ്ടാക്കുന്നത്. പലവിധ മരുന്നുകളും ഈ പ്രശ്നത്തിന് ആയി ഉപയോഗിച്ചു നോക്കാറുണ്ട്.

പ്രകൃതിദത്തമായ വഴികളിലൂടെ ഓരോ സാധനങ്ങളും തലയിൽ പരീക്ഷിച്ചു നോക്കുന്നവരും ഒട്ടും കുറവല്ല. എന്നാൽ തലയിലെ താരൻ പൂർണ്ണമായും മാറ്റിയെടുക്കാൻ ആർക്കും കഴിയാത്തത് വലിയൊരു പ്രശ്നം ആയിട്ടാണ് തോന്നുന്നത്. പലവിധ കാരണങ്ങൾകൊണ്ടും തലയിൽ താരൻ ഉണ്ടാകാം. കൂടുതലും ഹോർമോൺ വ്യതിയാനങ്ങൾ മൂലം ആണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അത് കൂടുതലായും ഉണ്ടാകുന്നത് കൗമാരപ്രായം തുടങ്ങുമ്പോൾ ആണ്. അതുമാത്രമല്ല അലർജിക് പ്രശ്നങ്ങൾ കൂടുതലായി ഉള്ളവരിലും ഇത് കണ്ടു വരാറുണ്ട്.

ആദ്യം വേണ്ടത് ഇതു കൃത്യമായി കണ്ടെത്തി ഇതിനുള്ള ചികിത്സയാണ് . താരനു വേണ്ടി തലയിൽ മരുന്നുകൾ ഉപയോഗിച്ചാൽ മാത്രം പോരാ. മറ്റുള്ള കാരണങ്ങളും കണ്ടെത്തി ചികിത്സിക്കണം. എങ്കിൽ മാത്രമേ അതിനെ പൂർണ്ണമായി പരിഹാരം കാണാൻ കഴിയൂ. വരണ്ട ചർമ്മം ഉള്ളവരിലും താരൻ കൂടുതലായി കണ്ടുവരുന്നുണ്ട്. താരൻ മാറ്റാനായി തലയിൽ തൈര് തേക്കുന്നവരും ഉണ്ട്.

എന്നാൽ അതിലുപരിയായി ഭക്ഷണത്തോടൊപ്പം തൈര് കഴിക്കുന്നത് ഏറ്റവും ഫലപ്രദമായ കാര്യമാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.