ഈ ലക്ഷണങ്ങൾ നിങ്ങളുടെ ശരീരത്തിൽ കാണുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കണം ഒരുപക്ഷേ കിഡ്നി തകരാറിലാവാം.

ഇന്ന് മാരകമായ പല അസുഖങ്ങൾ മൂലവും കഷ്ടപ്പെടുന്നവരാണ് ഒട്ടേറെ പേരും. ഒട്ടുമിക്ക ആളുകളും അവരുടെ ശ്രദ്ധയില്ലായ്മ മൂലം വരുത്തിവെച്ച അസുഖങ്ങളാണ്. ഓരോ രോഗങ്ങളും തുടക്കത്തിലേ കണ്ടുപിടിക്കാൻ സാധിച്ചാൽ അത് പെട്ടെന്ന് മാറ്റിയെടുക്കാൻ സാധിക്കും. വൈകുന്തോറും അതിൻറെ സ്ഥിതി വഷളായി കൊണ്ടേയിരിക്കുന്നു. അത്തരമൊരു വിഭാഗത്തിൽപ്പെട്ട രോഗമാണ് വൃക്കയുമായി ബന്ധപ്പെട്ട രോഗങ്ങൾ. ഇതിൻറെ ലക്ഷണങ്ങൾ കണ്ടു പിടിക്കാൻ വൈകുന്തോറും കൂടുതൽ പ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കും.

സാധാരണയായി കുടുംബങ്ങളിൽ ആർക്കെങ്കിലും വൃക്കരോഗം വന്നിട്ടുണ്ടെങ്കിൽ അത് കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും ഉണ്ടാകാൻ സാധ്യതയുണ്ട്. മാത്രമല്ല കാലങ്ങളായുള്ള പ്രമേഹരോഗം ഉള്ളവരിലും രക്തസമ്മർദ്ദം ഉള്ളവരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. വൃക്കരോഗത്തിൻറെ ലക്ഷണങ്ങൾ പെട്ടെന്ന് കണ്ടുപിടിക്കാൻ സാധിക്കില്ല. വളരെ കുറച്ച് ആളുകൾക്ക് മാത്രമേ തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ സ്വന്തമായി ഇവ നിരീക്ഷിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. രക്തത്തിലെ ക്രിയാറ്റിൻറെ അളവിൽ വരുന്ന മാറ്റങ്ങൾ നിരീക്ഷിച്ചാൽ തന്നെ ഇത്തരം രോഗങ്ങൾ ഉണ്ടോ എന്ന് മനസ്സിലാക്കാൻ സാധിക്കും.

പ്രമേഹരോഗികൾ ഇത് വർഷത്തിലൊരിക്കലെങ്കിലും ചെയ്തു നോക്കേണ്ടതാണ്. എപ്പോൾ വേണമെങ്കിലും അവർക്ക് അത് ഉണ്ടാകാൻ സാധ്യതയുണ്ട്. അതുപോലെതന്നെ ആൽബമിൻ പരിശോധിച്ച് നോക്കിയാലും ഇത് മനസ്സിലാക്കാം. ഭയങ്കരമായ ക്ഷീണം, വിളർച്ച, കണ്ണുകളിലും കാലുകളിലും നീര് ഉണ്ടാവുക എന്നിവയെല്ലാം ഇതിൻറെ ലക്ഷണങ്ങളാണ്. അതുപോലെതന്നെ ചിലർക്ക് വിശപ്പില്ലായ്മ അനുഭവപ്പെടുകയും പേശികൾക്ക് വേദന അനുഭവപ്പെടുകയും.

ചെയ്യാറുണ്ട്. രാത്രിയിൽ ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാൻ തോന്നുന്നതും മൂത്രം പതഞ്ഞു പോകുന്നതും വൃക്കരോഗം സംഭവിച്ചതിൻറെ ലക്ഷണങ്ങളാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.